Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ചെമ്പു മേല്‍ക്കൂരയുള്ള ആദ്യ ബുദ്ധക്ഷേത്രം വെസ്റ്റ് കോര്‍ക്കില്‍

അയര്‍ലണ്ടില്‍ ചെമ്പു മേല്‍ക്കൂരയുള്ള ആദ്യ ബുദ്ധക്ഷേത്രം വെസ്റ്റ് കോര്‍ക്കില്‍

കോര്‍ക്ക് :അയര്‍ലണ്ടിലെ ചെമ്പു മേല്‍ക്കൂരയുള്ള ആദ്യ ബുദ്ധക്ഷേത്രം വെസ്റ്റ് കോര്‍ക്കില്‍ പണി പുരോഗമിക്കുന്നു.അടുത്ത ഒക്ടോബറോടെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം.

ടിബറ്റന്‍ ശൈലിയില്‍ പണിയുന്ന ക്ഷേത്രം അറ്റ്ലാന്റിക് സമുദ്രത്തിന് അഭിമുഖമായാണ് നില്‍ക്കുക. 2 മില്ല്യണ്‍ യൂറോയാണ് നിര്‍മ്മാണച്ചെലവ്. കോര്‍ക്ക് കൗണ്ടിയില്‍ ബുദ്ധിസം എത്തിയതിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. ഒരു ‘ഐറിഷ് ടച്ചും’ രൂപകല്‍പ്പനയില്‍ നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള ബുദ്ധ പ്രതിമകള്‍ ഇന്ത്യയില്‍ നിന്നാകും ഇറക്കുമതി ചെയ്യുക.

അയര്‍ലണ്ടില്‍ ഒരു കാലഘട്ടത്തില്‍ ബുദ്ധമതം സജീവമായിരുന്നു.കൗണ്ടി മീത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ മുമ്പ് ബുദ്ധവിഹാരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അപ്രത്യക്ഷമായിരുന്നു.കോര്‍ക്കില്‍ 1992ല്‍ സ്ഥാപിച്ച നൂറ്റമ്പത് ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന റിട്രീറ്റ് സെന്ററിനുള്ളിലാണ് പുതിയ ക്ഷേത്രം പണിയുന്നത്.വര്ഷം തോറും നൂറുകണക്കിന് പേര്‍ ഇവിടെയെത്തി ധ്യാനം കൂടി പോകുന്നുണ്ട്.

Scroll To Top