Friday December 09, 2016
Latest Updates

കത്തോലിക്കാ വൈദികര്‍ വിവാഹിതരാവുന്നതിന് എതിരല്ലെന്ന് കോര്‍ക്ക് ബിഷപ്പ്, സ്ത്രീകളെയും വൈദികരാക്കാം….മാര്‍പ്പാപ്പയുടെ വാക്കുകള്‍ക്ക് തെറ്റായ വ്യാഖ്യാനം

കത്തോലിക്കാ വൈദികര്‍ വിവാഹിതരാവുന്നതിന് എതിരല്ലെന്ന് കോര്‍ക്ക് ബിഷപ്പ്, സ്ത്രീകളെയും വൈദികരാക്കാം….മാര്‍പ്പാപ്പയുടെ വാക്കുകള്‍ക്ക് തെറ്റായ വ്യാഖ്യാനം

കോര്‍ക്ക് :കാത്തോലിക്കാ വൈദികര്‍ വിവാഹിതരാകുന്നതിന് എതിരല്ലെന്ന് കോര്‍ക്ക് ആന്‍ഡ് റോസ് ബിഷപ് ജോണ്‍ ബക്ലി. ഒരു റേഡിയോ പരിപാടിക്കിടെയായിരുന്നു ബിഷപ് കഴിഞ്ഞ ദിവസം ഇങ്ങനെ പറഞ്ഞത്. ഇത് തന്റെ തീരുമാനമല്ലെന്നും മാര്‍പ്പാപ്പ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിഷപ് പറഞ്ഞു.

സ്ത്രീകളെ വൈദികരാക്കരുത് എന്നാണ് സഭയുടെ നിയമമെങ്കിലും സ്ത്രീകള്‍ പള്ളിക്കു വേണ്ടി നന്നായി ജോലി ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഗേ ആയിട്ടുള്ള വൈദികരെയും അദ്ദേഹം പിന്തുണച്ചു. കോര്‍ക്ക് ചര്‍ച്ച് ഗേ സമൂഹത്തിന് എപ്പോഴും പിന്തുണ നല്‍കുന്നുണ്ടെന്നു പറഞ്ഞ ബിഷപ്, 1980കളില്‍ അന്നത്തെ ബിഷപ് ഗേ സമൂഹത്തിനായി പ്രത്യേകം പുരോഹിതനെ നിയമിച്ചിരുന്നുവെന്നും പറഞ്ഞു.

വൈദികരാകുക എന്നത് ഒരു ജോലിയായി കാണുന്നതില്‍ തെറ്റില്ലെന്നും, ജനങ്ങളെ സേവിക്കുന്ന ജോലി നല്ലതാണെന്നും ബിഷപ് അഭിപ്രായപ്പെടുകയും ചെയ്തു.കോര്‍ക്കിലെ റോച്ചസ് ടൌണ്‍ പാര്‍ക്കില്‍ നടന്ന കരിയര്‍ എക്‌സ്‌പോയില്‍ വൈദികാന്തസ് തേടുന്നവര്‍ക്കായി പ്രത്യേക സ്റ്റാള്‍ തുറന്നിരുന്നതിനെ സംബന്ധിച്ച് എഫ്എം റേഡിയോയുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കോര്‍ക്ക് ബിഷപ്പ്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top