Saturday December 10, 2016
Latest Updates

സമ്പൂര്‍ണ്ണ വിജയഗാഥയുമായി കോര്‍ക്കിലെ ഒയാസിസ് ബാഡ്മിന്റന്‍ ക്ലബ് 

സമ്പൂര്‍ണ്ണ വിജയഗാഥയുമായി കോര്‍ക്കിലെ ഒയാസിസ് ബാഡ്മിന്റന്‍ ക്ലബ് 

കോര്‍ക്ക്:കോര്‍ക്ക് ബാഡ്മിന്റന്‍ അസോസിയേഷന്‍ നടത്തിയ മെന്‍സ് ഡബിള്‍സ് ടൂര്‍ണമെന്റില്‍ ഒയാസിസ് ക്ലബ്ബിലെ രണ്ടു ടീമുകള്‍ വിജയികളായി.

ഡിവിഷന്‍ 3 യില്‍ അനില്‍-സ്‌കറിയ സഖ്യം പോള്‍-മാര്‍ക്ക് സഖ്യത്തെ 18-21, 21-19, 21-16 എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. 

oya 7ഡിവിഷന്‍ 4 ല്‍ എബിന്‍പോള്‍ സഖ്യം അലന്‍-ഐവര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (21-9, 21-8) പരാജയപ്പെടുത്തി.ഡിവിഷന്‍ 4 മിക്‌സഡ് വിഭാഗത്തില്‍ സ്‌കറിയ-വയലൊറ്റ സഖ്യം പോള്‍-മരിയ സഖ്യത്തെ പരാജയപ്പെടുത്തി. 

ഈ മാസം ആദ്യം നടന്ന കോര്‍ക്ക് ഇന്റര്‍ കൌണ്ടി മത്സരങ്ങളില്‍ ഒയസിസില്‍ നിന്നും സ്‌കറിയ-അനില്‍ സഖ്യം ഡിവിഷന്‍ 3 യിലും പോള്‍ –മാത്യു സഖ്യം ഡിവിഷന്‍ 4 ലും കളിച്ചു.

കോര്‍ക്ക് ബാഡ്മിന്റന്‍ ലീഗ് മത്സരത്തിലും ഒയസിസിന്റെ ഡിവിഷന്‍ 3, 4 മെന്‍സ് ടീമുകള്‍ സെമി ഫൈനലില്‍ എത്തി കരുത്തറിയിച്ചു.

ആദ്യമായി കോര്‍ക്ക് കൌണ്ടി മത്സരിച്ച എല്ലാ ഡിവിഷനിലും വിജയിക്കുകയും ഓള്‍ അയര്‍ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുകയും ചെയ്തു.വിജയിച്ച മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യത്തെ കോര്‍ക്ക് കൌണ്ടി ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകളുമായി കോര്‍ക്ക് കൌണ്ടി മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഒയാസിസ്. 

oya 6

oya




Scroll To Top