Friday February 24, 2017
Latest Updates

ആപ്പിള്‍, കോര്‍ക്ക് പ്ലാന്റ് വികസിപ്പിക്കുന്നു,1000 പേര്‍ക്ക് പുതിയതായി ജോലി ലഭ്യമാക്കും 

ആപ്പിള്‍, കോര്‍ക്ക് പ്ലാന്റ് വികസിപ്പിക്കുന്നു,1000 പേര്‍ക്ക് പുതിയതായി ജോലി ലഭ്യമാക്കും 

ഡബ്ലിന്‍:ആപ്പിള്‍ അയര്‍ലണ്ടിലെ കോര്‍ക്കിലെ ഹോളി ചില്ലിലെ പ്ലാന്റില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുന്നു.നിലവിലുള്ള പ്ലാന്റ് വികസിപ്പിച്ചു കൊണ്ട് അടുത്ത 18 മാസത്തിനുള്ളില്‍ പുതിയ 1000 പേരേ കൂടി കോര്‍ക്കില്‍ നിയമിക്കാനാണ് ആപ്പിളിന്റെ പദ്ധതി.

അയര്‍ലണ്ടില്‍ ആകെ ഇപ്പോള്‍ അയ്യായിരത്തോളം ജീവനക്കാരാണ് ആപ്പിളില്‍ ജോലി ചെയ്യുന്നത്.25 % പേരെ കൂടി നിയമിക്കുമെന്ന് അടുത്തിടെ ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.

ആപ്പിളിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ടിം കുക്ക് ഇന്ന് ഡബ്ലിനിലാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.ട്രിനിറ്റി കോളജ് ടിം കുക്കിന് ഹോണററി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആപ്പിളിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി എന്‍ട കെന്നി സ്വാഗതം ചെയ്തു 

Scroll To Top