Wednesday December 07, 2016
Latest Updates

മെക്കയ്ക്ക് പോകണം എന്നാവശ്യപ്പെട്ട് ബഹളം വെച്ച യാത്രക്കാരനെ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്തു 

മെക്കയ്ക്ക് പോകണം എന്നാവശ്യപ്പെട്ട് ബഹളം വെച്ച യാത്രക്കാരനെ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്തു 

കോര്‍ക്ക് :അടിയന്തരമായി മെക്കയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ബഹളം വച്ച മിഡില്‍ ഈസ്റ്റ്കാരനായ യുവാവിനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. എയര്‍പോര്‍ട്ടിന്റെ മെയിന്‍ ടെര്‍മിനലില്‍ വച്ച് ബഹളംവച്ച ഇയാളെ അനുനയിപ്പിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും യുവാവ് അക്രമാസക്തനാകുകയായിരുന്നു.

സംഭവത്തെ കുറിച്ച് ആംഡ് റീജിയണല്‍ സപ്പോര്‍ട്ട് യൂണിറ്റിനെ വിവരം അറിയിച്ചെങ്കിലും വൈകാതെ തന്നെ യുവാവ് സാധാരണ നിലയിലായി. ഇയാളുടെ പക്കല്‍ ആയുധമൊന്നുമില്ലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ടോഗര്‍ ഗാര്‍ഡ സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ എയര്‍പോര്‍ട്ട് ഓപ്പറേഷനു തടസം നേരിടുകയോ ചെയ്തിട്ടില്ല. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് മെക്കയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് സര്‍വീസ് ഇല്ല. മെക്കയിലേക്ക് പോകുന്ന മുസ്‌ലിം മത വിശ്വാസികള്‍ ലണ്ടന്‍,പാരിസ് എയര്‍പോര്‍ട്ടുകള്‍ വഴിയുള്ള കണക്ഷന്‍ വഴിയാണ് സാധാരണയായി പോകുന്നത്.

അടുത്തിടെ കോര്‍ക്ക് എയര്‍പോര്‍ട്ട് വഴി അസാധാരണമായ രീതിയില്‍ കടന്നുപോകുന്ന മുസ്‌ളീമുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായി ഗാര്‍ഡ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇയാളെ പിടികൂടിയത്.ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അയര്‍ലണ്ടില്‍ എത്തുന്നവരെന്നു സംശയിക്കുന്നവര്‍ കോര്‍ക്ക് എയര്‍പോര്‍ട്ട് വഴിയാണ് യാത്ര ചെയ്തിരുന്നത് എന്നാണ് കണ്ടെത്തല്‍.
















Scroll To Top