Friday August 18, 2017
Latest Updates

എം 80 മോട്ടര്‍വേയില്‍ ദിശ തെറ്റി വാഹനമോടിച്ച 80കാരന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

എം 80 മോട്ടര്‍വേയില്‍ ദിശ തെറ്റി വാഹനമോടിച്ച 80കാരന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ഡബ്ലിന്‍-കോര്‍ക്ക് റൂട്ടില്‍ വഴിതെറ്റി വാഹനമോടിച്ച 80കാരന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.ശരിയായ ദിശയില്‍ നിന്നും വന്ന ഒരു ന്യൂസ്പേപപ്പര്‍ ഡെലിവറി വാനുമായി ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.എം8ലെ ജങ്ഷന്‍ 16നു സമീപം രാത് കോമാക്കിലേക്കുള്ള റോഡിനടുത്താണ് പകല്‍ 11.30ഓടെ അപകടം നടന്നത്.ഇദ്ദേഹം എങ്ങനെയാണ് തെറ്റായ ദിശയില്‍ വാഹനമോടിക്കാന്‍ കാരണമായതെന്ന് ഗാര്‍ഡ അന്വേഷണം നടത്തുകയാണ്.

കോര്‍ക്ക് കൗണ്ടിയിലെ കാസില്‍ലയണ്‍സ് സ്വദേശിയായും സ്ഥലത്തെ ജിഎഎ ക്‌ളബിന്റെ സ്ഥിരം പ്രസിഡണ്ടുമായ ടോം ജോ ഒറയോഡന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഡെലിവറി വാന്‍ ഡ്രൈവറെ വാഹനം പൊളിച്ചായിരുന്നു പുറത്തെടുത്തത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം വ്യാഴാഴ്ച കാര്‍ തുരങ്കത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വാഹനമോടിച്ച 80കാരിയും മരിച്ചു.

2014ലും 2013ലും ഇതേ മോട്ടോര്‍വേയില്‍ തെറ്റായ ദിശയില്‍ വാഹനമോടിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top