Sunday September 24, 2017
Latest Updates

ഫേസ് ബുക്കും സി പി ഐക്കാരും

ഫേസ് ബുക്കും സി പി ഐക്കാരും

(Dissertation upon copy paste)
ഠനകാലത്തെ ഒരു സുഹൃത്ത് . നാറാണത്ത് ഭ്രാന്തന്റെ ഒരു പ്രതിയുമായാണ് ഇദ്ദേഹം എന്നും ക്ലാസ്സില്‍ വരിക .. അസാധ്യ കവിതാഭ്രാന്ത് , ബുദ്ധിജീവി ഇമേജ് സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം .. .ഒരു വരി കവിത അതില്‍ നിന്ന് തെറ്റാതെ ഉദ്ധരിക്കാന്‍ കക്ഷിക്ക് അറിയുമായിരുന്നില്ല …അതറിയാവുന്ന മറ്റുള്ളവര്‍ ഒന്നും തന്നെ കക്ഷിയോടു ആ പുസ്തകത്തെ പറ്റിയോ , കവിതകളെ പറ്റിയോ സംസാരിക്കുകയും ഇല്ലായിരുന്നു …
ഫേസ് ബുക്ക് വന്നതിനു ശേഷമാണ് , ഇത്തരം ബുദ്ധിജീവികള്‍ ധാരാളം ഉണ്ടെന്നു മനസ്സിലാകുന്നത് . പുസ്തകം കൊണ്ട് നടക്കുന്നതിനേക്കാള്‍ കുറച്ചു കൂടി എഫെക്ടീവ് ആയ മാര്‍ഗമാണ് ഇവര്‍ ഉപയോഗിക്കുന്ന ‘കോപ്പി പേസ്റ്റ് ‘.
രണ്ടു തരം കോപ്പി പേസ്റ്റ് ആണ് സാധാരണയായി കണ്ടു വരുന്നത് .

നമ്മള്‍ കണ്ട , ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് , മറ്റുള്ളവര്‍ കൂടി കണ്ടോട്ടെ എന്ന് കരുതി ചെയ്യുന്നത്, എഴുതിയവനോട് ഒരു നന്ദി ഒക്കെ പ്രകാശിപ്പിച്ച് .. നിരുപദ്രവകരം ..

നമ്മളെ അതിശയിപ്പിച്ച ഒരു പോസ്റ്റ് .. അത് മറ്റുള്ളവരെയും ഇമ്പ്രെസ്സ് ചെയ്യും എന്ന് അറിഞ്ഞു കൊണ്ട് , അതടിച്ചു മാറ്റി സ്വന്തം പേരില്‍ പോസ്റ്റ് ചെയ്യുന്നത് . മോഷണം എന്നൊക്കെ വേണമെങ്കില്‍ പറയാം .. എന്നാലും ambition എന്ന വാക്കാണ് കൂടുതല്‍ ചേരുന്നത് എന്ന് തോന്നുന്നു … ഇത് പല ഡിഗ്രിയില്‍ കണ്ടുവരുന്നുണ്ട് . പക്ഷെ ഇതിന്റെ ഏറ്റവും ഭയാനകമായ വെര്‍ഷന്‍ കാണാന്‍ സാധിക്കുന്നത് മത , രാഷ്ട്രീയ പോസ്റ്റുകളില്‍ ആണ് . സന്ദര്‍ഭോചിതമായി/ കരുതിക്കൂട്ടി ആരെങ്കിലും എഴുതുന്ന പോസ്റ്റ് , വായിച്ചു മനസ്സിലാക്കാന്‍ പോലും മിനക്കെടാതെ ,കോപ്പി ചെയ്തു താന്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരുടെ പോസ്റ്റുകളില്‍ യാതൊരു ഔചിത്യവും ഇല്ലാതെ കമന്റ് ആയി ഒട്ടിച്ചു വെക്കുക , അല്ലെങ്കില്‍ പോസ്റ്റ് ഇട്ടു അവരെ ടാഗ് ചെയ്യുക ഒക്കെയാണ് ഇത്തരക്കാരുടെ ഒരു രീതി .ഇത്തരക്കാരെ നമുക്ക് കോപ്പി പേസ്റ്റ് ഇന്റെല്ലെക്ച്ച്വല്‍സ് (സി പി ഐ ) എന്ന് വിളിക്കാം.

തങ്ങളുടെ കമന്റില്‍ / പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഇവര്‍ക്ക് യാതൊരു പിടിപാടും ഉണ്ടാവണം എന്നില്ല .. ..താന്‍ ഇട്ട പോസ്റ്റിനെ കുറിച്ച് കൂടുതല്‍ എന്തെങ്കിലും ചോദിച്ചാല്‍ ഇവരുടെ മറുപടികളുടെ ചില സാമ്പിളുകള്‍ നോക്കാം ..
1.എന്നാല്‍ തന്റെ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം ..
2 .തന്റെ അമ്മയും പെങ്ങളുമാണേല്‍ സഹിക്കുമോ
3. മറ്റവന്മാര്‍ അങ്ങനെ ചെയ്തപ്പോ ഈ പ്രതികരണം കണ്ടില്ലല്ലോ ..
4. ഓന്‍ മറ്റവന്റെ ആളാ..
ഏകദേശം നമ്മള്‍ തമ്മില്‍ ഗണേഷ് കുമാര്‍ സ്‌റ്റൈല്‍ ഊളന്‍ പ്രതികരണങ്ങള്‍… പിന്നെ ഇവരുടെ എതിരാളികള്‍ ചെയ്തത് കണ്ടില്ലാരുന്നോ ? അടിസ്ഥാനപരമായി ചോദ്യങ്ങള്‍ മനസ്സിലാക്കി ഉത്തരം പറയാനോ , ഉത്തരങ്ങള്‍ മനസ്സിലാക്കി ഖണ്ഡിക്കാനോ സമയമില്ലാത്തത് കൊണ്ടാവണം ഇത്തരം എളുപ്പ മാര്‍ഗങ്ങള്‍ നോക്കുന്നത് .. സി പി ഐ ക്കാരുടെ ബാഹുല്യം നോക്കുമ്പോ , പണ്ടൊരു സംവിധാനക്കാരന്‍ പറഞ്ഞതില്‍ കാര്യമില്ലേ എന്ന് തോന്നിപ്പോയാല്‍ തെറ്റുപറയാന്‍ പറ്റില്ല .. ഉദാഹരണ സഹിതം പറഞ്ഞാല്‍ , അല്ലേല്‍ വേണ്ട …ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഉദാഹരണം പറഞ്ഞാല്‍ ആ ഒരൊറ്റ കാര്യം കൊണ്ട് നമ്മള്‍ മറ്റേ ചേരിയില്‍ ആയിപ്പോകും …

അത് വേണ്ട .. ഊളത്തരത്തിനു ചേരി ഇല്ല എന്നാണല്ലോ കൌടില്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് ..
അപ്പൊ , പറഞ്ഞു വന്നത്, മിണ്ടാതിരിക്കുക ..rajeshമൌനം വിഡ്ഢിക്കു ഭൂഷണം എന്നാണല്ലോ…. വിഷ്ണുഗുപ്തന്‍ പറഞ്ഞിരിക്കുന്നത് .. അര്‍ത്ഥശാസ്ത്രത്തിലേ…

(ഒരു കോപ്പി പേസ്റ്റ് പോസ്റ്റ് )
രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 

Scroll To Top