Saturday December 03, 2016
Latest Updates

നാട്ടുകാരെ കണ്ടപ്പോള്‍ ഓടിയത് കാരണമാണ് ബാലപീഡകനെ മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷി 

നാട്ടുകാരെ കണ്ടപ്പോള്‍ ഓടിയത് കാരണമാണ് ബാലപീഡകനെ മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷി 

ഡബ്ലിന്‍:ഡബ്ലിനില്‍ ബാലപീഡകനെ സംഘം ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തിലുള്‍പ്പെട്ടവരെ പ്രശ്‌നക്കാരായി കാണാനാവില്ലെന്ന് സാക്ഷിയായ യുവതിയുടെ മൊഴി. തങ്ങളുടെ കുട്ടികളെ കുറിച്ച് ഉത്കണ്ഠയുള്ള ഒരു പറ്റം രക്ഷിതാക്കള്‍ മാത്രമാണ് ഇവര്‍. കഴിഞ്ഞാഴ്ച്ചയാണ് അറിയപ്പെടുന്ന ബാല പീഡകനായ ഡാനി വാര്‍ഡിനെ ഡബ്‌ളിനിലെ റിങ്ങ്‌സീന്‍ഡില്‍ വച്ച് ഒരുപറ്റമാളുകള്‍ മര്‍ദ്ധിച്ചിരുന്നത്.
സ്ഥലത്തെ കുറച്ച് പെണ്‍കുട്ടികള്‍ 35 കാരനായ വാര്‍ഡിനെ തിരിച്ചറിയുകയും ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് യുവതി പറയുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡിന്റെ താമസസ്ഥലം തിരിച്ചറിഞ്ഞ രക്ഷിതാക്കളില്‍ ചിലര്‍ ഇയാളെ അവിടെ നിന്നും ഇറക്കി വിടാനായാണ് പോയത്. വലിയ സംഘത്തെ കണ്ടതോടെ വാര്‍ഡ് തൊട്ടപ്പുറത്തെ മതില്‍ ചാടി രക്ഷപെടാന്‍ ശ്രമിക്കുകയും നാട്ടുകാരില്‍ ചിലര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.നാട്ടുകാരെ കണ്ടപ്പോള്‍ ഓടിയത് കാരണമാണ് ബാലപീഡകനെ മര്‍ദ്ദിച്ചതെന്ന് യുവതി പറയുന്നു.ward
പെണ്‍കുട്ടികള്‍ ലോക്കല്‍ ഷോപ്പില്‍ ഇയാളെ കാണുമ്പോള്‍ കയ്യില്‍ കുട്ടികളുടെ ഡിവിഡിയും, ഗെയിമുകളും മറ്റും ഉണ്ടായിരുന്നു. ഇത് വാര്‍ഡിന്റെ
ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. വാര്‍ഡ് മര്‍ദ്ദിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ വഴി വ്യാപകമായി
പ്രചരിപ്പിക്കപ്പെട്ടിരുന്നു. വായ നിറയെ ചോരയുമായി നിലത്തിരിക്കുന്ന വാര്‍ഡിന്റെ ചിത്രമാണ് ഏറെ പ്രചരിപ്പിക്കപ്പെട്ടത്. ഐറിഷ് ടൗണ്‍ റോഡില്‍
കഴിഞ്ഞ ബുധനാഴ്ച്ച വൈകീട്ട് 9 മണിയോടെയായിരുന്നു സംഭവം അരങ്ങേറിയത്

Scroll To Top