Saturday December 03, 2016
Latest Updates

ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനല്ലെന്ന് വിവാദ വെളിപ്പെടുത്തല്‍;രാജകുടുംബം ഇനിയും നാണം കെടുമോ ? 

ഹാരിയുടെ പിതാവ് ചാള്‍സ് രാജകുമാരനല്ലെന്ന് വിവാദ വെളിപ്പെടുത്തല്‍;രാജകുടുംബം ഇനിയും നാണം കെടുമോ ? 

ലണ്ടന്‍: എന്നും വിവാദങ്ങളുടെ തോഴിയായിരുന്ന ഡയാന രാജകുമാരിയെ മരണ ശേഷവും വിവാദം വിടാതെ പിന്തുടരുന്നു. ഡയാനയുടെ ഇളയ മകന്‍ ഹാരിയുടെ പിതൃത്വത്തെച്ചൊല്ലിയാണ് പുതിയ വിവാദം.

ജെയിംസ് ഹെവിറ്റ്

ജെയിംസ് ഹെവിറ്റ്

ഹാരിയുടെ പിതാവ് കൊട്ടാരത്തിലെ മുന്‍ സൈനിക ഓഫീസറായ ജെയിംസ് ഹെവിറ്റ് ആണെന്ന് വെളിപ്പെടുത്തല്‍. ട്രൂത്ത്, ലൈസ്, ഡയാന എന്ന നാടകത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.

ജെയിംസ് ഹെവിറ്റിനെ ഉദ്ധരിച്ച് എഴുതിയത് എന്ന അവകാശ വാദത്തോടെയാണ് നാടകം എത്തുന്നത്. ജോണ്‍ കോണ്‍വെയാണ് നാടകകൃത്ത്. ഹാരിയുടെ ജനനത്തിന് 18 മാസം മുമ്പ് താന്‍ ഡയാനയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം നാടകത്തില്‍ വെളിപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ജെയിംസ് ഹെവിറ്റ് പറഞ്ഞതായി നാടകകൃത്ത് ജോണ്‍ കോണ്‍വെ അവകാശപ്പെടുന്നു.harryDiana_1787851c

ജെയിംസ് ഹെവിറ്റുമായി രണ്ട് വര്‍ഷം നീണ്ട സംഭാഷണത്തിന് ശേഷമാണ് നാടകം രചിച്ചതെന്ന് ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ കോണ്‍വെ വെളിപ്പെടുത്തി. 

ഡയാനയുമായി ഏറെ അടുപ്പമുണ്ടായിരുന്ന പാചകക്കാരന്‍ പോള്‍ ബാരലുമായും ജോണ്‍ കോണ്‍വെ സംസാരിച്ചിരുന്നു. ഹാരിക്ക് രണ്ട് വയസുള്ളപ്പോഴാണ് താനും ഡയാനയുമായുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നു നേരത്തെ ഹെവിറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തല്‍ ബ്രിട്ടനില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരി കൊളുത്തും. ഡയാനയുടെ ദുരൂഹമരണം അന്വേഷിക്കുന്ന ഒരു പത്രപ്രവര്‍ത്തകനിലൂടെയാണ് ട്രൂത്ത്, ലൈസ്, ഡയാന എന്ന നാടകം കഥ പറയുന്നത്. ന്യുയോര്‍ക്കില്‍ ഇതിനകം അവതരിപ്പിച്ച നാടകം ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ ചാരിംഗ് ക്രോസ് തീയറ്ററില്‍ ജനുവരി 9 ന് അവതരിപ്പിക്കും.

Scroll To Top