Sunday December 04, 2016
Latest Updates

ഡയബറ്റിസ് നിയന്ത്രിക്കുന്നതിനായുള്ള അഞ്ചു മാര്‍ഗങ്ങള്‍

ഡയബറ്റിസ് നിയന്ത്രിക്കുന്നതിനായുള്ള അഞ്ചു മാര്‍ഗങ്ങള്‍

നിത്യേന പരിചരണം വേണ്ട രോഗാവസ്ഥയാണ് ഡയബറ്റിസ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയെന്നതാണ് ഏതൊരു ഡയബറ്റീസ് രോഗിയും ആദ്യമായി ചെയ്യേണ്ട കാര്യം. അതിനനുസരിച്ചായിരിക്കണം രോഗികളുടെ ജീവിതചര്യ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ആരോഗ്യപരമായ ജീവിതത്തിനുമായുള്ള ചില വഴികള്‍ ഇതാ.

ആഹാരരീതി : രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം ആഹാരരീതി മാറ്റുകയെന്നത് തന്നെയാണ്. ഇതിലൂടെ ഡയബറ്റിസുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും തടയുവാനാകും. ടൈപ്പ് ടു ഡയബറ്റീസ് ഉള്ളവര്‍ ആഹാരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, എന്നിവയുടെ അളവും കലോറിയും കുറക്കേണ്ടതാണ്.

വ്യായാമം : ഡയബറ്റിസ് രോഗി ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്തിരിക്കണം. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ ഇന്‍സുലിന്റെ ഉപയോഗം വര്‍ധിക്കുന്നു. ടൈപ്പ് ടു ഡയബറ്റിസ് ഉള്ളവരില്‍ ശരീരത്തിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും ഇതിലൂടെ കുറയ്ക്കാനാകും.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കല്‍ : സമ്മര്‍ദ്ദം എല്ലാവര്‍ക്കും ദോഷകരമാണ്, പ്രത്യേകിച്ച് ഡയബറ്റിസ് രോഗികളില്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇടയാക്കും. അതുകൊണ്ട് യോഗ , മെഡിറ്റേഷന്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക.

മരുന്ന് ഉപയോഗം : വ്യായാമത്തിലൂടെയും ആഹാര ക്രമീകരണത്തിലൂടെയും ഡയബറ്റിസ് നിയന്ത്രിക്കാന്‍ ആവുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്ന് കഴക്കേണ്ടതായുണ്ട്. പല മരുന്നുകളും ഫലപ്രദമാണെങ്കിലും ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുണ്ടായേക്കാം. അതിനാല്‍ തന്നെ ഒരു ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമേ മരുന്ന് കഴിക്കാവൂ.

ഇന്‍സുലിന്‍ : പല ഡോക്ടര്‍മാരും ഗുളികകളും ഇന്‍സുലിനുമാണ് പ്രമേഹ രോഗികള്‍ക്ക് നല്‍കാറുള്ളത്. ടൈപ്പ് ടു ഡയബറ്റിസ് ഉള്ളവര്‍ക്ക് ഇന്‍സുലിന്‍ ഉപയോഗിക്കാറുണ്ട്. കാരണം ഈ അവസ്ഥയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കാരണം പാന്‍ക്രിയാസിലുടെയുള്ള ഇന്‍സുലിന്‍ ഉല്‍പാദനം നിലക്കും. അതിനാല്‍ തന്നെ ഇന്‍സുലിന്‍ ഇന്‍ജക്ഷനും ഇന്‍സുലിന്‍ പമ്പിങ്ങും ഡയബറ്റിസ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്.

 

Scroll To Top