Wednesday December 07, 2016
Latest Updates

ബൈക്ക് ഓടിക്കുന്നതിന് കേരളത്തില്‍ നിയന്ത്രണം ,പ്രതിഷേധം പുകയുന്നു 

ബൈക്ക് ഓടിക്കുന്നതിന് കേരളത്തില്‍ നിയന്ത്രണം ,പ്രതിഷേധം പുകയുന്നു 

കോട്ടയം :ഇരുചക്ര വാഹനങ്ങള്‍ ജില്ല വിട്ടു പുറത്തു പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സംസ്ഥാനത്ത് ഇരുചക്ര വാഹന ഉപയോഗത്തിന് ദൂരപരിധി ഏര്‍പ്പെടുത്തി കൊണ്ടുള്ള ശുപാര്‍ശ നിലവില്‍ വന്നാല്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്ത ജില്ല വിട്ടു പുറത്തു പോവണമെങ്കില്‍ ആര്‍ടിഒയുടെ പ്രത്യേകാനുമതി വേണ്ടിവരും.

സംസ്ഥാനത്തെ വാഹനാപകടങ്ങളെയും പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്‍, ജസ്റ്റിസ് ചന്ദ്രശേഖര ദാസ് കമ്മിഷന്റെതാണ് ദൂരപരിധി നിശ്ചയാക്കാനുള്ള നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് കമ്മിഷന്റെ സമയപരിധിയായ 2015 ഏപ്രില്‍ 18നു മുന്‍പ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്ന് ജസ്റ്റിസ് ചന്ദ്രശേഖര ദാസ് പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ സ്വന്തം ജില്ലയില്‍ മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള നിയന്ത്രണമാണ് പരിഗണനയിലുള്ളത്. ആര്‍ടിഒയുടെ പ്രത്യേകാനുമതി വാങ്ങി മറ്റു ജില്ലകളിലും ഉപയോഗിക്കാം.

ഗതാഗത നിയന്ത്രണ സമിതികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു കലക്ടര്‍മാരില്‍നിന്നു വിവരങ്ങള്‍ തേടും. ദീര്‍ഘദൂര ചരക്കുലോറികള്‍ പ്രധാന നിരത്തുകളില്‍നിന്നൊഴിവാക്കി ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായി ആശയവിനിയം നടത്തുന്നുണ്ട്. സംസ്ഥാനത്തെ ദേശീയപാതാ പരിശോധന പൂര്‍ത്തിയാക്കി. സംസ്ഥാനപാതകളും പ്രധാനറോഡുകളും പരിശോധിച്ചുവരികയാണ്. ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന തരത്തില്‍ ലൈസന്‍സിന്റെ ഘടന പരിഷ്‌കരിക്കുക, ലൈസന്‍സിനൊപ്പം കൈപ്പുസ്തകംകൂടി നല്‍കുക, ചരക്കുലോറി ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ പാതയോര കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ഗതാഗത നിയമലംഘനത്തിന് പിഴ അടപ്പിക്കുന്നതിനൊപ്പം ശിക്ഷകൂടി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും തെളിവെടുപ്പില്‍ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചു ശുപാര്‍ശ സമര്‍പ്പിക്കുമെന്ന്, മലപ്പുറത്തെ തെളിവെടുപ്പിനു ശേഷം ജസ്റ്റിസ് ചന്ദ്രശേഖര ദാസ് പറഞ്ഞു

Scroll To Top