Sunday December 04, 2016
Latest Updates

ട്രാക്ക് തെറ്റി വാഹനമോടിക്കുന്നതു തടയാന്‍ സാങ്കേതിക വിദ്യയെത്തുന്നു

ട്രാക്ക് തെറ്റി വാഹനമോടിക്കുന്നതു തടയാന്‍ സാങ്കേതിക വിദ്യയെത്തുന്നു

വാഹനങ്ങള്‍ ട്രാക്ക് വിട്ട് ഓടിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാനമായും കാരണം. ഇത്തരം അപകടങ്ങള്‍ക്ക് പരിഹാരമാണ് കോണ്‍ടിനെന്റല്‍ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികത വിദ്യ.

റോഡില്‍ നിന്നും വാഹനം വിട്ടുപോകുന്നത് തിരിച്ചറിഞ്ഞ് അലര്‍ട്ട് നല്‍കുന്ന സംവിധാനത്തിന്റെ പേര് ആന്റി റോഡ് ഡിപ്പാര്‍ച്ചര്‍ സിസ്റ്റം എന്നാണ്. വാഹനത്തിന്റെ മുന്‍ ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള കാമറകളുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഇവ കൂടാതെ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സെന്‍സറുകളുടെ സഹായവും ഉപയോഗപ്പെടുത്തും. റോഡിന്റെ ഇരുവശത്തുമുള്ള ലൈനുകള്‍ കൃത്യമായി റീഡ് ചെയ്യുന്ന സെന്‍സറുകള്‍ വാഹനം ഏതെങ്കിലും സമയത്ത് ഈ ലൈനുകള്‍ വിട്ടുപോവുകയാണെങ്കില്‍ ഉടന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഡ്രൈവര്‍ യഥാസമയം കാറിനെ ശരിയായ ട്രാക്കിലെത്തിച്ചില്ലെങ്കില്‍ സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും ഈ സംവിധാനത്തിലുണ്ട്. ശരിയായ ലൈനിലേക്ക് കാറെത്തിയാല്‍ മറ്റപകടങ്ങളൊന്നും സംഭവിക്കില്ലെന്ന് മുന്‍ക്യാമറയുടെ സഹായത്തോടെ സിസ്റ്റം ഉറപ്പുവരുത്തും. പിന്നീട് സ്വയം കാറിനെ ശരിയായ ലൈനിലെത്തിക്കുന്നു.

Scroll To Top