Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായി റിപ്പോര്‍ട്ട്,വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കണമെന്ന് ശിപാര്‍ശ 

ഡബ്ലിനില്‍ കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതായി റിപ്പോര്‍ട്ട്,വെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കണമെന്ന് ശിപാര്‍ശ 

ഡബ്ലിന്‍: ഡബ്ലിനില്‍ താമസിക്കുന്നവര്‍ പൈപ്പ് വെള്ളം തിളപ്പിക്കാതെ കുടിക്കാമെന്ന് കരുതിയിരുന്ന കാലം കഴിയുന്നു.നഗരത്തിലെ പൈപ്പ് വെള്ളത്തില്‍ ഇ കോളിയടക്കമുള്ള മാലിന്യം കലരുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിനിലും വിക്ലോയിലുമായി 380,000 കണക്ഷനുകളിലേക്കുള്ള ജലവിതരണത്തിലാണ് മാലിന്യം കലര്‍ന്നിരിക്കുന്നത്.ഡബ്ലിനില്‍ ആകെയുള്ള വാട്ടര്‍ കണക്ഷന്റെ ബഹു ഭൂരിപക്ഷം വരുമിത്. എന്‍വയോണ്‍മെന്‍്‌റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഏഴ് വര്‍ഷം വരെ സമയം എടുത്തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

ഡബ്ലിന്‍, വിക്ലോ മേഖലയിലേക്ക് വെള്ളം എത്തിക്കുന്ന റിസര്‍വോയറുകളില്‍ നിന്നാണു മാലിന്യം കലരുന്നത്. 130,000ഓളം ഉപഭോക്താക്കള്‍ക്ക് വെള്ളമെത്തിക്കുന്ന വാര്‍ട്രി ബല്ലിമോര്‍ റിസര്‍വോയറിലും 49,000ഓളം ഉപഭോക്തക്കള്‍ക്ക് വെള്ളമെത്തിക്കുന്ന റൗണ്ട്‌വുഡ് റിസര്‍വോയറിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കല്ലോ ടണലിലും അറ്റകുറ്റപണികള്‍ ചെയ്യേണ്ടതുണ്ട്. 

ഈ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിച്ച് ജലവിതരം പൂര്‍വ സ്ഥിതിയിലാക്കാന്‍ 2022 വരെ സമയം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അറ്റകുറ്റ പണികള്‍ക്കായും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും ഐറിഷ് വാട്ടര്‍ 2.3 ബില്യന്‍ യൂറോ ചെലവഴിക്കേണ്ടി വരും. ഇ കോളി വൈറസ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കുടിയ്ക്കാനുള്ള വെള്ളം എങ്കിലും തിളപ്പിച്ചുപയോഗിക്കണമെന്ന് വിവിധ ഏജന്‍സികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Scroll To Top