Tuesday December 06, 2016
Latest Updates

കോണ്ടാക്ട്ലെസ്സ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ബാങ്കുകള്‍

കോണ്ടാക്ട്ലെസ്സ് കാര്‍ഡ് ഉപയോഗിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ബാങ്കുകള്‍

ഡബ്ലിന്‍:തങ്ങളുടെ മുന്നില്‍ വച്ചല്ലാതെ കോണ്ടാക്ട്ലെസ്സ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കുകളുടെ മുന്നറിയിപ്പ്. ബാറുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. പിന്‍ നമ്പറിന്റെ സഹായമില്ലാതെ സൈ്വപ്പ് ചെയ്ത് പണം അടയ്ക്കാം എന്നതാണ് കോണ്ടാക്ട്ലെസ്സ് കാര്‍ഡ് ഉപകാരപ്രവും, അതേസമയം തട്ടിപ്പിന് സാധ്യതയുള്ളതുമാകുന്നത്. രാജ്യത്തെ പകുതി പേരും കോണ്ടാക്ലെസ്സ് കാര്‍ഡ് ഉപയോഗിക്കുന്നതായാണ് കണക്ക്. കാര്‍ഡ് ഉപയോഗിക്കുന്നതിന് എക്സ്ട്രാ ചാര്‍ജ്ജ് ഈടാക്കണമെന്ന് എ.ഐ.ബി തീരുമാനിച്ചിരിക്കെയാണ് മുന്നറിയിപ്പ്.

ബാറുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം കഴിച്ച ശേഷം ബില്‍ അടയ്ക്കാനായി കാര്‍ഡ് വെയ്റ്ററുടെയോ മറ്റോ കയ്യില്‍ കൊടുത്തുവിടുന്ന പതിവുണ്ട്. എന്നാല്‍ ഇത് പണം തട്ടിയെടുക്കാന്‍ കാരണമാകുന്നു എന്നതിന്റെ പേരിലാണ് കാര്‍ഡ് ഉടമയുടെ മുന്നില്‍ വച്ചല്ലാതെ ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കോണ്ടാക്ട്ലെസ്സ് കാര്‍ഡ് റീഡര്‍ എന്ന ഉപകരണമുപയോഗിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സംഘത്തെപ്പറ്റിയും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് പോക്കറ്റിലിരിക്കുന്ന കാര്‍ഡിനു നേരെ പിടിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്ന രീതിയും തട്ടിപ്പു സംഘം പിന്തുടരുന്നുണ്ട്. ഇതിനെ ചെറുക്കാനായി ലോഹം കൊണ്ട് നിര്‍മ്മിതമായ പഴ്സുകള്‍ വിപണിയില്‍ ലഭ്യമാണ്.

Scroll To Top