Friday December 09, 2016
Latest Updates

വിവാഹത്തിന് മുഹൂര്‍ത്തങ്ങളില്ല; സ്വര്‍ണ്ണ വിപണിയില്‍ ആശങ്ക

വിവാഹത്തിന് മുഹൂര്‍ത്തങ്ങളില്ല; സ്വര്‍ണ്ണ വിപണിയില്‍ ആശങ്ക

വര്‍ഷത്തിന്റെ രണ്ടാം പകുത്തിയില്‍ വിവാഹങ്ങള്‍ കുറയുന്നതു മൂലം സ്വര്‍ണ്ണ വിപണിയില്‍ ഇടിവ് നേരിട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. ഹിന്ദു വിവാഹങ്ങള്‍ക്കുള്‍ക്ക് ഈ കാലയളവില്‍ വളരെ കുറവ് മുഹൂര്‍ത്തങ്ങള്‍ മാത്രമാണ് ലഭ്യമായുള്ളത് എന്നതാണ് കാരണം.

ഇന്ത്യന്‍ വിവാഹങ്ങളില്‍ സ്ത്രീധനത്തിന്റെയും ബന്ധുക്കള്‍ വധൂവരന്മാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങളുടേയും ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് സ്വര്‍ണ്ണം. ഇന്ത്യയിലെ ആകെ സ്വര്‍ണ്ണ ഉപഭോഗത്തിന്റെ 10 ശതമാനവും കേരളത്തിലാണ്. വിവാഹാവശ്യങ്ങള്‍ക്കായി മാത്രം കേരളത്തില്‍ പ്രതിവര്‍ഷം 80 ടണ്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. ഓരോ വിവാഹത്തിനും കേരളത്തില്‍ ശരാശരി 400 ഗ്രാം സ്വര്‍ണ്ണമെങ്കിലും ഉപയോഗിക്കുന്നുണ്ട്.

ഹിന്ദു വിവാഹങ്ങളുടെ മുഹൂര്‍ത്തത്തില്‍ വന്‍ കുറവാണ് ഈ വര്‍ഷം സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിവാഹങ്ങളുടെ ഏണ്ണത്തില്‍ 40 ശതമാനമെങ്കിലും കുറവ് വന്നേക്കാമെന്നാണ് കണക്കുകള്‍. ഇത് സ്വര്‍ണ്ണത്തിന്റെ ഉപഭോഗത്തില്‍ കുറഞ്ഞത് 30 ശതമാനത്തിന്റെയെങ്കിലും കുറവ് വരുത്തുമെന്ന് ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് പ്രിത്വിരാജ് കൊതാരി പറഞ്ഞു.

 

Scroll To Top