Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് ഏറ്റെടുത്ത് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്ന വിദേശ ഫണ്ടുകളുടെ തന്ത്രം വിലപ്പോവില്ലെന്ന് സര്‍ക്കാര്‍

അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് ഏറ്റെടുത്ത് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്ന വിദേശ ഫണ്ടുകളുടെ തന്ത്രം വിലപ്പോവില്ലെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍: ബാങ്കുകളില്‍ നിന്നും മോര്‍ട്ട്‌ഗേജ് ഏറ്റെടുക്കാന്‍ വന്ന വിദേശഫണ്ടുകളുടെ തന്ത്രം വിലപ്പോവില്ലെന്ന് സര്‍ക്കാര്‍. അയര്‍ലണ്ടിലെ
വീട്ടുമസ്ഥരുടെ മോര്‍ട്ട്‌ഗേജ് വാങ്ങിയ വിദേശ ഇന്‍വെസ്റ്റ്‌മെന്റുകളുടെ ഉപഭോക്തൃ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐറിഷ് സര്‍ക്കാര്‍ വ്യക്തമാക്കി.ഇത്തരത്തില്‍ വിദേശ ഫണ്ടുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട മോര്‍ട്ട്‌ഗേജുകളുടെ ബാധ്യതയുള്ളവര്‍ക്ക് ഉപഭോക്തൃ സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.

വിദേശ ഫണ്ടുകള്‍ ബാങ്കുകളില്‍ നിന്നും ഏറ്റെടുത്ത മോര്‍ട്ട് ഗേജുകളുടെ ഇടപാടുകാരില്‍ കുടിശിഖയുള്ളവര്‍ക്കെതിരെ അവര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കന്‍ ഏജന്‍സികള്‍ അടക്കം ഇപ്രകാരം മോര്‍ട്ട്‌ഗേജ് ഏറ്റെടുത്ത പല ഏജന്‍സികളും വീട്ടുടമസ്ഥരായ ഇടപാടുകാര്‍ക്കെതിരെ ഭീഷണിയും കുടിയൊഴിപ്പിക്കല്‍ ഭീഷണിയും ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.മോര്‍ട്ട്‌ഗേജ് വാങ്ങിയ വിദേശ ഫണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെനിയന്ത്രണത്തിലല്ലാത്തതിനാല്‍ ഐറിഷ് ബാങ്കുകള്‍ക്ക് ഈ നടപടി തടയാനാകില്ല. ഈ സാഹചര്യത്തിലാണ് ഇടപാടുകാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഉപഭോക്തൃസംരക്ഷണ നിയമം കൊണ്ടുവരുന്നത്.

ഈസ്റ്ററിന് മുമ്പ് നിയമം പാസാക്കും. മുന്‍കാല പ്രാബല്യത്തോടെയാകും നിയമംനടപ്പിലാക്കുക. ഐറിഷ് ബാങ്കുകളില്‍ നിന്ന് കുറഞ്ഞത് 20,000 മോര്‍ട്ട്‌ഗേജുകള്‍എങ്കിലും വിദേശ ഫണ്ടുകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ്  വാങ്ങുന്ന വിദേശ ഫണ്ടുകളെയും സെന്‍ട്രല്‍ ബാങ്കിന്റെ നിയമത്തിന് കീഴില്‍കൊണ്ടുവരുന്നതിനുള്ള നിയമമാണ് സര്‍ക്കാര്‍ പാസാക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയനിയമം വരുന്നതോടെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശങ്ങള്‍പാലിക്കുന്നത്തിനും വിദേശ ഫണ്ടുകള്‍ നിര്‍ബന്ധിതരാകും.

Scroll To Top