Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ  നിര്‍മ്മാണ മേഖലയ്ക്ക് വേണം 76,000 തൊഴിലാളികളെ

അയര്‍ലണ്ടിലെ  നിര്‍മ്മാണ മേഖലയ്ക്ക് വേണം 76,000 തൊഴിലാളികളെ

കില്‍ഡയര്‍:അടുത്ത നാലു വര്‍ഷത്തേയ്ക്ക് രാജ്യത്തെ നിര്‍മ്മാണ മേഖലയ്ക്ക് 76,000ഓളം തൊഴിലാളികളെ ആവശ്യമെന്ന് സാമ്പത്തിക വിദഗദ്ധരുടെ റിപ്പോര്‍ട്ട്. എന്നാല്‍ നിര്‍മ്മാണത്തില്‍ വൈദഗദ്ധ്യമുള്ള തൊഴിലാളികള്‍ എണ്ണത്തില്‍ കുറവാണ് എന്നത് നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇവര്‍. നിലവില്‍ 137,000 പേര്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇനിയും 76,000 പേര്‍ കൂടി ആവശ്യമാണ്.

2015ല്‍ രാജ്യത്ത് വെറും 4,400 അപ്രന്റിസുമാര്‍ മാത്രമേ ഉള്ളൂവെന്നാണ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്റെ കണക്ക്. 2007ല്‍ ഇത് 23,700 ആയിരുന്നു എന്നോര്‍ക്കണം. സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഇവരുടെ എണ്ണത്തില്‍ വമ്പിച്ച കുറവ് ഉണ്ടായി. പലരും ജോലി ഉപേക്ഷിക്കുകയോ, മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറിപ്പോകുകയോ ചെയ്തു.

രാജ്യത്തെ നിലവിലെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ വിദഗ്ദ്ധരായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സംവിധാനം വേണമെന്ന് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിദേശത്തേയ്ക്ക് കുടിയേറിയവരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തണം. ഭവനമേഖലയലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വര്‍ഷം 25,000 വീടുകള്‍ വീതമെങ്കിലും നിര്‍മ്മിക്കണമെന്നാണ് കണക്കുകള്‍ പറയുന്നത്. ഇപ്പോള്‍ വെറും 14,000 എണ്ണമാണ് വര്‍ഷം തോറും നിര്‍മ്മിക്കപ്പെടുന്നത്.

Scroll To Top