Wednesday January 18, 2017
Latest Updates

അയര്‍ലണ്ടിലെ നിര്‍മ്മാണമേഖലയില്‍ മാത്രം 75,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തല്‍

അയര്‍ലണ്ടിലെ നിര്‍മ്മാണമേഖലയില്‍ മാത്രം 75,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍:സര്‍ക്കാര്‍ സഹായം ലഭിക്കുകയാണെങ്കില്‍ നിര്‍മ്മാണ മേഖലയില്‍ മാത്രം അടുത്തവര്‍ഷം 75,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് ഡെവലപ്പര്‍മാര്‍. ഓരോ വര്‍ഷവും 25,000 വീടുകള്‍ വീതംനിര്‍മ്മിച്ച് രാജ്യത്തെ ഭവന പ്രതിസന്ധി പരിഹരിക്കാനും കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

ഐറിഷ് എക്കണോമിയെ ശക്തിപ്പെടുത്താന്‍ നിര്‍മ്മാണമേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ (സി.ഐ.എഫ്) പ്രസിഡന്റ് മൈക്കല്‍ സ്റ്റോണ്‍ അഭിപ്രായപ്പെട്ടു. ഇത് ധാരാളം പേര്‍ക്ക് ജോലി നല്‍കാനും ഇടയാക്കും.

26 ബില്യണ്‍ യൂറോയുടെ കര്‍മ്മ പദ്ധതിയാണ് അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയിലൂടെ അയര്‍ലണ്ടില്‍ നടപ്പാക്കാന്‍ തയാറെടുക്കുന്നത്.

Scroll To Top