Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ നിര്‍മ്മാണ മേഖലയില്‍ 11 ബില്യന്റെ പദ്ധതികള്‍,മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഭവന പ്രതിസന്ധി തീരുമെന്ന് കമ്പനികള്‍ 

അയര്‍ലണ്ടിലെ  നിര്‍മ്മാണ മേഖലയില്‍ 11 ബില്യന്റെ പദ്ധതികള്‍,മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഭവന പ്രതിസന്ധി തീരുമെന്ന് കമ്പനികള്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിര്‍മ്മാണ മേഖല ഉണര്‍വിന്റെ പാതയിലേക്ക്. അടുത്ത വര്‍ഷംനിര്‍മ്മാണ മേഖലയില്‍ 11 ബില്യന്‍ യൂറോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. കണ്‍സ്ട്രക്ഷന്‍ ഇന്‍ഫര്‍മേഷന്‍സ് സര്‍വീസ് അറിയിച്ചതാണ് ഇക്കാര്യം. 2015 ല്‍ അഞ്ഞൂറിലധികം നിര്‍മ്മാണ പദ്ധതികളാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പുതിയ വീടുകളും ബില്‍ഡിംഗ്കളും ഉയരും.നിരവധി രാഷ്ട്രങ്ങളില്‍ നിന്നും എത്തി അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്ന വന്‍കിട കമ്പനികള്‍ അഞ്ചു വര്‍ഷത്തോളമാണ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താതെ സ്തംഭനാവസ്ഥയിലായിരുന്നത്.ഇവരെല്ലാം ഇപ്പോള്‍ രംഗത്തെത്തി കഴിഞ്ഞു.രാജ്യത്ത് ഭവന പ്രതിസന്ധിയുണ്ട് എന്ന വ്യാജ പ്രചരണം സൃഷ്ട്ടിച്ചതിന് പിന്നില്‍ ധനകാര്യ സ്ഥാപനങ്ങളെക്കാള്‍ ഇവരുടെ നേതൃത്വത്തിലായിരുന്നുവെന്നും ആരോപണമുണ്ട്. 

ഇതില്‍ ഇന്‍ഡസ്ട്രിയല്‍ പ്രോജക്റ്റുകള്‍ക്കായി മാത്രം 1.4 ബില്യന്‍ ചെലവഴിക്കുംകൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ 3.7 ബില്യന്‍ യൂറോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്കായി 1.4ബില്യന്‍ യൂറോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്നത്. രണ്ടായിരത്തിന് ശേഷം ഐറിഷ് നിര്‍മ്മാണ മേഖലയില്‍ ഇത്രയധികം പ്രോജക്റ്റുകള്‍ക്ക് തുടക്കം കുറിക്കുന്നത് അടുത്ത വര്‍ഷമാണ്. നിര്‍മ്മാണ മേഖല പഴയ പ്രതാപത്തിലേക്ക് തിരിച്ച വന്നതോടെ ഈ മേഖലയിലെ തൊഴില്‍ അവസരങ്ങളും വര്‍ധിച്ചു.

സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം 9 മാസത്തിനകം നിര്‍മ്മാണ മേഖലയില്‍ മാത്രം 7,000 തൊഴില്‍ അവസരങ്ങള്‍സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. ഡബ്ലിനിലെ ഡോലാണ്ട്‌സ് ഡോക്ക്‌സ് അടുത്ത വര്‍ഷം 130 മില്യന്‍ യൂറോ ചെലവഴിച്ച് നവീകരിക്കുമെന്ന് നാമ പ്രഖ്യാപിച്ചിരുന്നു. ഇതും നിര്‍മ്മാണ മേഖലയ്ക്ക് ഉണര്‍വ് പകരുന്ന കാര്യമാണ്. ഓഫീസ് കെട്ടിടങ്ങള്‍ക്കാന് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്. ഐടി മേഖലയില്‍ നിന്നും ഫിനാന്‍സ് മേഖലയില്‍ നിന്നുമാണ് ഓഫീസ് കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്.

Scroll To Top