Tuesday December 06, 2016
Latest Updates

സമ്മതമില്ലാതെ സെക്സ് ചെയ്യാം എന്ന് കരുതുന്ന ഐറിഷുകാര്‍ 21%

സമ്മതമില്ലാതെ സെക്സ് ചെയ്യാം എന്ന് കരുതുന്ന ഐറിഷുകാര്‍ 21%

രാളുടെ സമ്മതമില്ലാതെ അയാളോടൊപ്പം സെക്സ് ചെയ്യുന്നതില്‍ തെറ്റില്ല എന്ന് ഐറിഷുകാരില്‍ അഞ്ചില്‍ ഒന്നും (21%) കരുതുന്നതായി സര്‍വേ ഫലം. യൂറോപ്യന്‍ യൂണിയനിലെ 27% ആളുകളും ഇതേ അഭിപ്രായം പങ്കുവച്ചതായി സര്‍വേ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള രാജ്യാന്ത ദിനാചരണത്തിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.

സര്‍വേയിലെ മറ്റൊരു ഞെട്ടിക്കുന്ന കാര്യം ഇതാണ്. അയര്‍ലണ്ടിലെ ഒരു ചെറിയ ശതമാനം ആളുകള്‍ കരുതുന്നത്, ഒറ്റയ്ക്ക് നടക്കുന്ന ഒരാളോട്, അല്ലെങ്കില്‍ സെക്സിയായി വസ്ത്രം ധരിച്ച ഒരാളോട് അയാളുടെ സമ്മതമില്ലാതെ സെക്സ് ചെയ്യാമെന്നാണ്. മദ്യമോ, മയക്കുമരുന്നോ ഉപയോഗിച്ച ശേഷം സമ്മതമില്ലാതെ സെക്സിലേര്‍പ്പെടുന്നത് തെറ്റല്ലെന്ന് 11% ഐറിഷുകാരും വിശ്വസിക്കുന്നതായും സര്‍വേ കണ്ടെത്തി.

്‌സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ സാധാരണമെന്ന് വിശ്വസിക്കുന്നവരാണ് 74% ഐറിഷുകാരും. യൂറോപ്യന്‍ യൂണിയനിലെ 70% പേരും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. ഇറ്റലിക്കാരാണ് ഈ അഭിപ്രായം ഏറ്റവും കൂടുതല്‍ പറഞ്ഞത്- 89%. ഏറ്റവും കുറവ് ഗ്രീക്കുകാരും- 32%.

അതേസമയം 97% ഐറിഷുകാരും, 96% യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും സ്ത്രീകള്‍ക്ക് എതിരെ വീടുകളില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കാവുന്നതല്ല എന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ളവര്‍ക്ക് ലൈംഗികച്ചുവയുള്ള മെസ്സേജുകളോ മെയിലുകളോ അയയ്ക്കുന്നത് തെറ്റല്ലെന്നു കരുതുന്നവര്‍ അയര്‍ലണ്ടില്‍ 1% പേരാണ്. കഴിഞ്ഞ ജൂണില്‍ നടന്ന സര്‍വേയില്‍ 1,002 പേരാണ് പങ്കെടുത്തത്.

Scroll To Top