Thursday December 08, 2016
Latest Updates

ഗോള്‍വേയിലെ കൊണ്ണിമാര കടലിലേയ്ക്ക് മുങ്ങുന്നതായി കണ്ടെത്തല്‍ 

ഗോള്‍വേയിലെ കൊണ്ണിമാര കടലിലേയ്ക്ക് മുങ്ങുന്നതായി കണ്ടെത്തല്‍ 

ഗോള്‍വേ:ഗോള്‍വേയിലെ പ്രധാന ടൂറിസ്റ്റ് മേഖലയായ കൊണ്ണിമാര  കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ  കുറെ ശൈത്യകാലങ്ങളില്‍ അടിഞ്ഞുവീണ് ഹിമപാളികളുടെ ഭാരം കാരണം തെക്കന്‍ അയര്‍ലണ്ടിന്റെ ഉപരിതലം താഴേക്ക് താണുപോകുന്നതായി ഭൂമി ശാസ്ത്ര വിദഗ്ധന്‍ പറയുന്നു. അതേസമയം അയര്‍ലണ്ടിന്റെ വടക്കുഭാഗങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ട്.കൊണ്ണിമാരയിലെ തീരമേഖലയെ കുറിച്ച് പഠനം നടത്തിയ വെല്‍ഷ് ജിയോളജിസ്റ്റ് ജൊനാതന്‍ വില്‍ക്കിന്‍സിന്റേതാണ് ഈ കണ്ടെത്തല്‍.

കൊണ്ണിമാരയിലെ സന്ദര്‍ശനത്തിനിടെ അസ്വാഭാവിക അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വില്‍ക്കിന്‍സ് പഠനം നടത്തിയത്. ഗോള്‍വെയിലെ റിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമുള്ള ചതുപ്പ് നിലങ്ങളില്‍ വളരുന്ന പുല്‍പടലത്തിലാണ് എന്തോ അസ്വാഭാവികത മണത്തത്. വേലിയേറ്റ സമയത്ത് കടലിലെ ഉപ്പുജലമാണ് ഇവിടെ കയറുന്നത്. ഉപ്പുജലത്തില്‍ ഈ പുല്‍പടലങ്ങള്‍ വളരുകയുമില്ല. ഇവിടെ മരങ്ങളില്‍ മിക്കതും രണ്ട് മീറ്ററോളം ഭൂമിക്കടിയിലേക്ക് താണ് പോയിട്ടുണ്ട്. കടല്‍ നിരപ്പിനെക്കാള്‍ താഴ്ന്ന പ്രതലത്തിലാണ് മരക്കുറ്റികളുള്ളത്. എര്‍ത്ത് സയന്‍സ് അയര്‍ലണ്ട് എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വില്‍കിന്‍സ് വിശദീകരിക്കുന്നു.

കൊണ്ണിമാരയിലെ ഉപരിതലം മെല്ലെ മെല്ലെ ഭൂമിക്കടിയിലേക്ക് താഴ്ന്ന് കടലിനോടെപ്പം ചേരുന്നതായി തുടര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ വില്‍കിന്‍സ് കണ്ടെത്തുന്നു. കനത്ത മഞ്ഞുവീഴ്ച്ച മൂലം ഐസോസ്റ്റാറ്റിക് റീബൗണ്ട് പ്രതിഭാസം കാരണം തെക്കന്‍ അയര്‍ലണ്ടിലെ ഭൂപടലം താഴേക്ക് മെല്ലെ താഴ്ന്ന് പോകുന്നതായി പഠനം കണ്ടെത്തുന്നു. അതേസമയം തന്നെ വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍, ഡൊണഗല്‍ അടക്കമുള്ള മേഖലകള്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരുന്നതായും പഠനം കണ്ടെത്തുന്നുണ്ട്. ആഗോള താപനം കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമുദ്ര ജലനിരപ്പ് കൂടുന്നുണ്ട്.

വില്‍കിന്‍സിന്റെ പഠനത്തിലെ കണ്ടെത്തല്‍ ഗോള്‍വെയില്‍ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്

Scroll To Top