Sunday December 04, 2016
Latest Updates

ഇലക്ഷന്‍ തിയതിയെ ചൊല്ലി ഭരണമുന്നണിയില്‍ തര്‍ക്കം:13 മന്ത്രിമാര്‍ പരാജയ ഭീതിയില്‍

ഇലക്ഷന്‍ തിയതിയെ ചൊല്ലി ഭരണമുന്നണിയില്‍ തര്‍ക്കം:13 മന്ത്രിമാര്‍ പരാജയ ഭീതിയില്‍

ഡബ്ലിന്‍:നാളെയോ മറ്റന്നാളോ ഐറിഷ് പാര്‍ലമെന്റ് ഇലക്ഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും പോളിംഗ് തിയതിയെ ചൊല്ലി ഭരണകക്ഷിയിലെ പ്രമുഖര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതായി വാര്‍ത്തകള്‍.
ഫെബ്രുവരി 26 എന്ന മുന്‍ ഇലക്ഷന്‍ തിയതി ഒരു ദിവസം പിന്നോട്ട് മാറ്റാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതിനെ തുടര്‍ന്നാണ് അലന്‍ കെല്ലിയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി കലാപക്കൊടി ഉയര്‍ത്തിയത്

ഫെബ്രുവരി 27 ന് ശനിയാഴ്ച് സിക്‌സ് നേഷന്‍സ് റഗ്ബി ചാമ്പ്യന്ഷിപ്പ് നടക്കുന്നതിനാല്‍ അവിടേയ്ക്ക് പോകാന്‍ ആയിരക്കണക്കിനു കായിക പ്രേമികള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തകളാണ് കെന്നിയെ തിരഞ്ഞെടുപ്പ് 25 ലേയ്ക്ക് നിര്‍ദേശിക്കാന്‍ കാരണമാക്കിയത്.

എന്നാല്‍ കെന്നിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും വ്യാഴഴ്ച തിരഞ്ഞെടുപ്പ് വെച്ചാല്‍ വിദ്യാര്‍ഥികളും വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വോട്ടു ചെയ്യാനാവില്ലെന്നും അത് ഭരണകക്ഷിയെ ബാധിക്കുമെന്നുമാണ് ലേബറിന്റെ ഭയം.

അതിനിടെ ഡബ്ലിന്‍ വെസ്റ്റില്‍ മത്സരിക്കുന്ന ലേബര്‍ നേതാവ് ജോണ്‍ ബര്‍ട്ടന്‍ അടക്കം കെന്നി മന്ത്രിസഭയിലെ 13 മന്ത്രിമാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇടയില്ലെന്ന് രഹസ്യ ഏജന്‍സികളും,പാര്‍ട്ടി വൃത്തങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഭരണകക്ഷിയ്യെ കൂടുതല്‍ ആശങ്കയിലാഴ്ത്തി.വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍ (ലീംറിക്ക്),അലക്‌സ് വൈറ്റ്,(ഡബ്ലിന്‍ രാത് ഡൌണ്‍ )എന്നിവരും ടിപ്പററിയില്‍ മത്സരിക്കുന്ന മന്ത്രി അലന്‍ കെല്ലിയും ഇപ്പോള്‍ പരാജയ ഭീതിയിലാണ്.
ഡബ്ലിന്‍ സെന്‍ട്രലില്‍ മത്സരിക്കുന്ന ഫിനഗേല്‍ മന്ത്രി പാസ്‌കല്‍ ഡോനഗ്,കോര്‍ക്കില്‍ ജനവിധി തേടുന്ന,മന്ത്രി കാതലീന്‍ ലീന്ച്,കാര്‍ലോ കില്‍ക്കനിയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആന്‍ ഫീലാന്‍,കോര്‍ക്കിലെ ഡാരാ മര്‍ഫി,വാട്ടര്‍ ഫോര്‍ഡിലെ പാഡി കോഫി എന്നിങ്ങനെ നിരവധി മന്ത്രിമാര്‍ പരാജയപ്പെട്ടേക്കും എന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍

Scroll To Top