Tuesday December 06, 2016
Latest Updates

ആത്മവിശ്വാസം:ലോകത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്ക് !

ആത്മവിശ്വാസം:ലോകത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്ക് !

ഡബ്ലിന്‍:ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസമുള്ള ജോലിക്കാര്‍ ഇന്ത്യക്കാരാണെന്ന് ഈയിടെ പുറത്തുവന്ന സര്‍വേ. വ്യക്തികളെ ഓണ്‍ ലൈന്‍ വഴിയും, വ്യക്തിപരമായും ബന്ധപ്പെട്ടാണ് പ്രമുഖ പ്രൊഫഷണല്‍ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിലെ ‘യുവര്‍ സ്റ്റോറി അറ്റ് വര്‍ക്ക്’ സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്.

11,228 പേര്‍ക്കിടയില്‍ മെയ് 6നും 19നും ഇടയിലാണ് സര്‍വേ നടത്തിയത്. കാനഡ, യുഎസ്, ബ്രസീല്‍, ഇറ്റലി, സ്‌പെയിന്‍, നെതര്‍ലാന്റ്‌സ്, ബ്രിട്ടന്‍, അയര്‍ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഇന്തൊനേഷ്യ, മലേഷ്യ, സ്വീഡന്‍, മെക്‌സിക്കോ, ഫ്രാന്‍സ്, സിംഗപ്പൂര്‍, ചൈന, ജപ്പാന്‍ എന്നി രാജ്യങ്ങളിലെ ജോലിക്കാരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

ഇതില്‍ ഇന്ത്യക്കാരുടെ ആത്മവിശ്വാസം 55% ആണെന്നാണ് കണ്ടെത്തല്‍ ആഗോളമായുള്ള ജോലിക്കാരുടെ ആത്മവിശ്വാസം 35% ആണെിരിക്കെയാണ് ഇത്. ഓസ്‌ട്രേലിയ (32%), സിംഗപ്പൂര്‍ (31%)എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്ഥാനം.

Scroll To Top