Monday December 05, 2016
Latest Updates

ഐറിഷ് സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സ്ത്രീകളെക്കാള്‍ ആത്മവിശ്വാസക്കുറവോ…?

ഐറിഷ് സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സ്ത്രീകളെക്കാള്‍ ആത്മവിശ്വാസക്കുറവോ…?

ജോലി സ്ഥലത്ത് ഏറ്റവും കുറവ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ അയര്‍ലണ്ടിലാണെന്ന്  സര്‍വേ. 19 രാജ്യങ്ങളിലായി സെന്‍സസ് വൈഡ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. ലിങ്ക്ഡ് ഇന്‍ വഴിയായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്.

വെറും 19% സ്ത്രീകള്‍ മാത്രമാണ് തങ്ങള്‍ ജോലിക്കാര്യത്തില്‍ അഭിമാനിക്കുന്നതായി വെളിപ്പെടുത്തിയത്. എന്നാല്‍ ആഗോളമായുള്ള ശരാശരി 26% ആണ്. അയര്‍ലണ്ടിനു പുറമെ യുകെയിലും 18% സ്ത്രീകള്‍ മാത്രമാണ് ജോലിക്കാര്യത്തില്‍ അഭിമാനിക്കുന്നതായി പറഞ്ഞത്. ആത്മവിശ്വാസം ഏറെയുള്ള സ്ത്രീകളാകട്ടെ ഇനി പറയുന്ന രാജ്യക്കാരാണ്; ഇന്ത്യ (30%), സ്‌പെയിന്‍ (38%), യുഎസ്എ (38%).

ജോലിക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന ചോദ്യം തങ്ങളെ പരിഭ്രാന്തരാക്കുമെന്നാണ് 23% ഐറിഷ് സ്ത്രീകളും പറഞ്ഞത്. എന്നാല്‍ വെറും 12% പുരുഷന്മാര്‍ മാത്രമാണ് നേട്ടങ്ങള്‍ പറയേണ്ടി വരുമ്പോള്‍ പരിഭ്രാന്തരാകുമെന്ന് ഉത്തരം നല്‍കിയത്.

Scroll To Top