Friday December 09, 2016
Latest Updates

കണ്ണീരോടെ റെജിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആര്‍ഡി മലയാളി സമൂഹം,അനുസ്മരണ ബലി വെള്ളിയാഴ്ച്ച 11 മണിയ്ക്ക് 

കണ്ണീരോടെ റെജിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആര്‍ഡി മലയാളി സമൂഹം,അനുസ്മരണ ബലി വെള്ളിയാഴ്ച്ച 11 മണിയ്ക്ക് 

ആര്‍ഡി : നിറഞ്ഞ കണ്ണുകളോടെ ആര്‍ഡിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട റെജി സെബാസ്റ്റ്യന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.കഴിഞ്ഞ ദിവസം വരെ തങ്ങളോടൊത്ത് ആര്‍ഡിയിലെ മലയാളി സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നിന്ന് പ്രവര്‍ത്തിച്ച റെജിയുടെ പെട്ടന്നുള്ള വിയോഗം ഉള്‍കൊള്ളാനാവാതെ അവര്‍ വിതുമ്പി.

ഹൃദയ സ്തംഭനം മൂലംതിങ്കളാഴ്ച രാത്രി നിര്യാതയായ സെന്റ് ജോസഫ്‌സ് ആശുപത്രിയിലെ മലയാളി നേഴ്‌സ് അങ്കമാലി കൂനത്താനില്‍ സെബാസ്റ്റ്യന്റെ ഭാര്യ റെജി സെബാസ്റ്റ്യന്റെ മൃതദേഹം  വൈകുന്നേരം 4 മണിയോടെയാണ് ആര്‍ഡി ഹേല്‍ സ്ട്രീറ്റിലുള്ള മൂര്‍ ഹാള്‍ നേഴ്‌സിംഗ് ഹോമിലേയ്ക്ക് പൊതുദര്‍ശനത്തിന് കൊണ്ടുവന്നത്.

റെജിയുടെ ഭര്‍ത്താവ് വര്‍ഗീസ് സെബാസ്റ്റ്യനോടൊപ്പം അമ്മയെ കാത്തു നിന്ന സഞ്ജുവും,ജോസഫും,ജോയിസും എന്താണ് നടക്കുന്നതെന്നതിന്റെ പൊരുളറിയാതെ അമ്മയ്ക്കരികെ നിന്നു. ആരോ അവരോടു പറഞ്ഞത് അമ്മ ഡ്യൂട്ടിയ്ക്ക് പോയതെന്നാണ്.ഇപ്പോള്‍ അമ്മ പുഞ്ചിരിച്ചു കൊണ്ട് നിത്യമായി ഉറങ്ങുകയാണെന്ന് അവരുടെ പിഞ്ചു മനസ് ഗ്രഹിച്ചിരിക്കണം. 

 വൈകിട്ട്  ഫാ.പോള്‍ തെറ്റയില്‍ ,ഫാ.വിനോദ്.ഫാ.എ ടി.ജോര്‍ജ്,പാസ്റ്റര്‍ ബിനില്‍ തുടങ്ങിയ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തപ്പെട്ടു.

 ഇന്ന്(വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ആര്‍ഡി ജോണ്‍ സ്ട്രീറ്റ് റോഡിലുള്ള ചര്‍ച്ച് ഓഫ് ദി നേറ്റിവിറ്റി ദേവാലയത്തിലേയ്ക്ക് മൃതദേഹം കൊണ്ടുവരും.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര,ഫാ.പോള്‍ തെറ്റയില്‍,ഫാ.മാര്‍ട്ടിന്‍ പൊറോക്കാരന്‍,ഫാ,വിനോദ് തുടങ്ങിയവര്‍ അടക്കമുള്ള അയര്‍ലണ്ടിലെ മലയാളി വൈദികരുടെ നേതൃത്വത്തില്‍ പരേതയുടെ ആത്മശാന്തിക്കായി ദിവ്യബലിയും മറ്റ് ശുശ്രൂഷകളും നടത്തപ്പെടും.തുടര്‍ന്ന് പൊതു ദര്‍ശനത്തിനുള്ള അവസരവും ഉണ്ടായിരിക്കും 

നിയമാനുസൃതമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയിലയിരിക്കും സംസ്‌കാരശുശ്രൂഷകള്‍ നടത്തപ്പെടുകaaardi 2

Scroll To Top