Saturday July 21, 2018
Latest Updates

എഡ് ഷീറാന്‍ ടിക്കറ്റിന് ഇടിയോടിടി

എഡ് ഷീറാന്‍ ടിക്കറ്റിന് ഇടിയോടിടി

ഡബ്ലിന്‍:പ്രശസ്ത ഇംഗ്ലിഷ് ഗായകന്‍ എഡ് ഷീറാന്‍ ഡബ്ലിനില്‍ നടത്താനിരിക്കുന്ന സംഗീതപരിപാടിയുടെ ടിക്കറ്റ് വാങ്ങാന്‍ ആരാധകരുടെ ഇടി. ത്രീ അറീനയില്‍ ഏപ്രില്‍ 12, 13 തീയതികളില്‍ നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളിലാണ് വിറ്റുതീര്‍ന്നത്. വ്യാഴാഴ്ച രാവിലെ തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു. ഇനി ടിക്കറ്റുകള്‍ ലഭ്യമല്ല എന്ന് ടിക്കറ്റ് വിറ്റിരുന്ന ടിക്കറ്റ് മാസ്റ്റര്‍ അയര്‍ലണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ടിക്കറ്റ് ലഭിക്കാത്തവരോട് കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു.

മുള്ളിംഗര്‍, സ്ലൈഗോ , ഡബ്ലിന്‍ എന്നിവിടങ്ങളിലെല്ലാം രാത്രി വൈകിയും ക്യൂ നിന്നാണ് ആരാധകര്‍ ടിക്കറ്റ് വാങ്ങിയത്.

Scroll To Top