Friday December 09, 2016
Latest Updates

റോസ് മിഠായിക്കെതിരെ വ്യാപക പരാതി

റോസ് മിഠായിക്കെതിരെ വ്യാപക പരാതി

ഡബ്ലിന്‍:ഐറിഷ് കാരുടെ പ്രിയപ്പെട്ട റോസ് മിഠായിക്കെതിരെ വ്യാപക പരാതി.റോസ് മിഠായിയുടെ ടിന്നുകളില്‍ മിഠായി ഇല്ലാത്ത ഒഴിഞ്ഞ റാപ്പറുകള്‍ വരുന്നു എന്നതുള്‍പ്പെടെയുള്ള പരാതികളാണ് റോസ് മിഠായിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മിഠായി ടിന്നിന്റെ ഭാരം കുറച്ചിട്ടും വില കുറച്ചില്ല എന്നതാണ് മറ്റൊരു പരാതി. ഫ്‌ലേവറുകള്‍ തെറ്റായി പാക്ക് ചെയ്തിരിക്കുന്നുവെന്നാണ് മറ്റൊരു പരാതി. നൂറു കണക്കിന് ഉപഭോക്താക്കള്‍ ട്വിറ്ററിലൂടെയും മറ്റും റോസിനെതിരെ പരാതി ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ടിന്നിന്റെ വലുപ്പവും തൂക്കവും കുറഞ്ഞിട്ടും പഴയ വിലയില്‍ തന്നെയാണ് വില്‍ക്കുന്നതെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. ഓരോ വര്‍ഷവും വില കുറഞ്ഞു വന്നിട്ടും ടെസ്‌കോയില്‍ റോസ് മിഠായിയുടെ ഒരു ടിന്നിന് 5 യൂറോയാണ് വില. റോസ് നിലവില്‍ വില്ക്കുന്ന ടിന്നിന് 5 യൂറോയുടെ മൂല്യമില്ലെന്നു ഉപഭോക്താക്കള്‍ പറയുന്നു. തങ്ങള്‍ വഞ്ചിതരായി ഈ വര്‍ഷം ഇനി മറ്റാരും റോസ് വാങ്ങിക്കരുതെന്നും ചില ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട് .

ഒരു വിരുതന്‍ ട്വിട്ടരില്‍ പറയുന്നത് ആള്‍ക്ക് റോസ് മിഠായിക്ക് പകരം ക്രിസ്ത്മസ് മിന്‍സായിരുന്നു ടിന്നില്‍ നിന്നും ലഭിച്ചത് എന്നായിരുന്നു!.

Scroll To Top