Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ നഴ്‌സിംഗ് കെയര്‍ ഹോമുകള്‍ക്കെതിരെ വ്യാപക പരാതി

അയര്‍ലണ്ടിലെ നഴ്‌സിംഗ് കെയര്‍ ഹോമുകള്‍ക്കെതിരെ വ്യാപക പരാതി

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്‌സിംഗ് കെയര്‍ ഹോമുകള്‍ക്കെതിരെ വ്യാപക പരാതി. നഴ്‌സിംഗ് ആന്‍ഡ് കെയര്‍ ഹോമുകളിലെ നടത്തിപ്പ് വീഴ്ചകള്‍ക്കെതിരെ ഗാര്‍ഡയ്ക്ക് 700 ഓളം പരാതികള്‍ കൈമാറി. ഫിനഗേല്‍ ടിഡി ഫെര്‍ഗൂസ് ഓ ദ്വൂഡ് ആണ് കെയര്‍ ഹോമുകള്‍ക്കെതിരെ പരാതിനല്‍കിയത്. ഗാര്‍ഡ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ 700 വ്യത്യസ്ത പരാതികളുണ്ടെന്ന് ഫെര്‍ഗൂസ് അറിയിച്ചു.

കെയര്‍ ഹോമുകളിലെ വീഴ്ചകള്‍ സംബന്ധിച്ച് ഹിക്വയുടെ പരിശോധനയില്‍ കണ്ടെത്തിയവീഴ്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നൂറിന്‍ ഒ സുള്ളിവന് കൈമാറിയ പരാതിയിളുള്ളതെന്ന് ഫെര്‍ഗൂസ് പറഞ്ഞു. വിവരാവകാശ നിയമപ്രകാരം വെളിപ്പെട്ട കാര്യങ്ങളും പരാതിയിലുണ്ടെന്ന് ഫെര്‍ഗൂസ് അറിയിച്ചു. ഗാര്‍ഡ കമ്മീഷണര്‍ക്ക് കൈമാറിയ ഈ പരാതി മെഡിക്കല്‍ കൗണ്‍സിലിനും നഴ്‌സിംഗ് ബോര്‍ഡിനും കൈമാറിയിട്ടുണ്ടെന്നും ഫെര്‍ഗൂസ് അറിയിച്ചു. 2013 മുതലുള്ള പരാതികളാണ് ഫെര്‍ഗൂസ് ഗാര്‍ഡയ്ക്ക കൈമാറിയത്.

കെയര്‍ ഹോമുകള്‍ക്കെതിരെ 2013 ല്‍ ഉയര്‍ന്ന 300 ഓളം പരാതികളും ഈ വര്‍ഷം ഉയര്‍ന്ന 400 പരാതികളും ചേര്‍ത്താണ് 700 പരാതികള്‍ കൈമാറിയത്. പരാതികള്‍ ഉയര്‍ന്ന കെയര്‍ ഹോമുകളില്‍ രോഗികളെ പരിചരിക്കുന്നത് എങ്ങനെയെന്ന് ഹിക്വ പരിശോധിക്കണമെന്നും ഫെര്‍ഗൂസ് ആവശ്യപ്പെട്ടു

Scroll To Top