Friday December 09, 2016
Latest Updates

ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണം ലഭിക്കുന്നില്ല ,അള്‍സ്റ്റര്‍ ബാങ്കിനെതിരെ പരാതിപ്രളയം 

ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണം ലഭിക്കുന്നില്ല ,അള്‍സ്റ്റര്‍ ബാങ്കിനെതിരെ പരാതിപ്രളയം 

ഡബ്ലിന്‍ :ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച പണം ലഭിച്ചില്ലെന്ന് നിരവധി ആളുകള്‍ നവമാധ്യമങ്ങളിലൂടെ പരാതികള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സാങ്കേതിക തകരാറുകള്‍ക്ക് ക്ഷമാപണവുമായി അള്‍സ്റ്റര്‍ ബാങ്ക് രംഗത്ത്. എന്താണ് പ്രശ്‌നമെന്ന കാര്യം അടിയന്തരമായി തങ്ങളുടെ സാങ്കേതിക വിഭാഗം പരിശോധിക്കുകയാണെന്നും പണം ലഭിക്കുന്നതില്‍ തടസ്സം നേരിട്ടതായി നിരവധി പരാതികള്‍ ഇടപാടുകാരില്‍ നിന്നും ലഭിച്ചതായും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു.

വടക്കന്‍ അയര്‍ലണ്ടിലുളള ബാങ്കിന്റെ ഇടപാടുകാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമുണ്ടായിരിക്കുന്നതെന്നും മറ്റുള്ളവര്‍ക്കെല്ലാ ബാങ്ക് സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.

Scroll To Top