Sunday December 04, 2016
Latest Updates

പൊണ്ണത്തടിക്കാരനൊപ്പം 9 മണിക്കൂര്‍ വിമാനയാത്ര: യാത്രക്കാരന്‍ എമിറേറ്റ്സിനെതിരെ പരാതി നല്‍കി

പൊണ്ണത്തടിക്കാരനൊപ്പം 9 മണിക്കൂര്‍ വിമാനയാത്ര: യാത്രക്കാരന്‍ എമിറേറ്റ്സിനെതിരെ പരാതി നല്‍കി

പാദുവാ:പൊണ്ണത്തടിയനായ സഹയാത്രികനോടൊപ്പം 9 മണിക്കൂര്‍ സമയം വിമാനയാത്ര നടത്തേണ്ടിവന്ന ഇറ്റാലിയന്‍ പൗരന്‍, വിമാനക്കമ്പനിയായ എമിറേറ്റ്സിനെതിരെ പരാതി നല്‍കി. നോര്‍ത്തേണ്‍ ഇറ്റലിയിലെ പാദുവ സ്വദേശിയായ ജോര്‍ജ്ജിയോ ഡെസ്ട്രോ ആണ് യാത്രയ്ക്കിടയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് പരാതി നല്‍കിയത്.

സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ നിന്നും ദുബായിലേയ്ക്കുള്ള യാത്രയിലാണ് സംഭവം. ഡെസ്ട്രോയുടെ അടുത്ത് ഇരുന്നത് പൊണ്ണത്തടിയുള്ള ഒരാളായിരുന്നു. ഇരിപ്പ് സുഖകരമല്ലാത്തതിനാല്‍ സീറ്റ് മാറ്റിത്തരാന്‍ ഡെസ്ട്രോ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍, സീറ്റുകളെല്ലാം ഫുള്‍ ആണ് എന്നാണ് ലഭിച്ച മറുപടി. അസൗകര്യം നേരിട്ടതില്‍ ഖേദപ്രകടനം പോലും അധികൃതര്‍ നടത്തിയില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

വിമാന ജീവനക്കാര്‍ക്കായി ബുക്ക് ചെയ്ത സീറ്റില്‍ ഇരുന്നും, പലപ്പോഴും നിന്നുമാണ് താന്‍ യാത്ര പൂര്‍ത്തിയാക്കിയതെന്ന് ഡെസ്ട്രോ പറയുന്നു. എമിറേറ്റ്സ് കമ്പനി തനിക്ക് 5,500 യൂറോ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഡെസ്ട്രോ പരാതി നല്‍കിയിരിക്കുന്നത്. സീറ്റില്‍ താന്‍ ബുദ്ധിമുട്ടി ഇരിക്കുന്നതിന്റെ ഒരു സെല്‍ഫിയും അദ്ദേഹം എടുത്തിട്ടുണ്ട്.

മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടാകുമെന്നതിനാല്‍ അമിതമായി പൊണ്ണത്തടിയുള്ളവര്‍ക്ക് വിമാനത്തില്‍ കയറാന്‍ നിയന്ത്രണങ്ങളുണ്ട്.

Scroll To Top