Sunday December 11, 2016
Latest Updates

ബാര്‍ കോഴക്കേസില്‍ അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് ചെന്നിത്തല; അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല

ബാര്‍ കോഴക്കേസില്‍ അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് ചെന്നിത്തല; അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല

ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന വിജിലന്‍സ് തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോയതെന്നും താനോ സര്‍ക്കാറോ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കോടതി നടപടികള്‍ക്ക് വിധേയമാണ്. റിപ്പോര്‍ട്ടിനെ ആര്‍ക്ക് വേണമെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യാം. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇതേക്കുറിച്ച് പരാതി ഉയര്‍ന്നിരുന്നില്ല. വിജിന്‍ലസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് തനിക്ക് അറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാണിയെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവുകളില്ലെന്നും കേസ് നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം നല്‍കേണ്ടതില്ലെന്നുമുള്ള നിയമോപദേശം സ്വീകരിച്ച വിജിലന്‍സ് എഡിജിപി അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളിയിരുന്നു. അതേസമയം ബാര്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മാണിയുടെ പ്രതികരണം. കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണം ഉന്നയിച്ച് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് ബിജു രമേശും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. വിജിലന്‍സ് കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ മറ്റ് നിയമ നടപടികളിലേക്ക് നീങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി.

 

Scroll To Top