Monday January 23, 2017
Latest Updates

പന്നിയിറച്ചിയില്‍ ഗ്ലാസ്സ് കഷണം:വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടപരിഹാരം 60,000 യൂറോ !

പന്നിയിറച്ചിയില്‍ ഗ്ലാസ്സ് കഷണം:വിദ്യാര്‍ത്ഥിനിയ്ക്ക് നഷ്ടപരിഹാരം 60,000 യൂറോ !

ഡബ്ലിന്‍:പന്നിയിറച്ചിയില്‍ ഒളിച്ചിരുന്ന ഗ്ലാസ്സ് കഷണം കൊണ്ട് യുവതിയുടെ വായ മുറിഞ്ഞു. ഡബ്ലിനിലെ 22 വയസ്സുകാരി വിദ്യാര്‍ത്ഥിനിക്കാണ് ഇറച്ചി കഷണത്തില്‍ നിന്നും ഗ്ലാസ്സ് കഷണം ചവയ്‌ക്കേണ്ടി വന്നത്. ഇറച്ച് വിറ്റ കോണല്‍സ്‌കോട്ടിലെ എങ്കിലും ഡണ്‍സ് സ്‌റ്റോറിനെതിരെ 60,000 യൂറോ നഷ്ട്പരിഹാരം ആവശ്യപ്പട്ട് കേസ് നല്‍കിയെങ്കിലും ഒടുവില്‍ ഇരുകൂട്ടരും ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ലാത്ത ഒരു തുകയ്ക്ക് കേസ് ഒത്തു തീര്‍പ്പാക്കി. 

2013 സപ്തംബര്‍ 12 ഡണ്‍സ് സ്‌റ്റോറില്‍ നിന്ന് പോര്‍ക്ക് ചോപ്പുകള്‍ വാങ്ങിയത്. ഇറച്ചി മരിനേറ്റ് ചെയ്യാന്‍ ഉപയോഗിച്ച മെക്‌സിക്കന്‍ സോസില്‍ നിന്നാണ് ആയിരിക്കണം ഗ്ലാസ്സ് കഷണം പോര്‍ക്കില്‍ എത്തിയത് എന്നാണ് നിഗമനം.ഇറച്ചി ചവച്ചപ്പോള്‍ വായില്‍ കട്ടി ഉള്ള എന്തോ ഒന്ന് തടയുകയും ഒപ്പം വായില്‍ വേദന അനുഭവപ്പെടുകയുമായിരുന്നു. 

വായില്‍ വിരലുകള്‍ കടത്തി നോക്കിയപ്പോഴാണ് ഗ്ലാസ്സ് ചീളുകള്‍ കിട്ടിയത്. ആശുപത്രിയില്‍ എത്തിച്ച യുവതിയ്ക്ക് ടെറ്റനസ് ഇന്‍ജക്ഷന്‍ നല്‍കുകയും ശ്വാസകോശത്തിന്റെ എക് സ് റേ എടുക്കുകയും ചെയ്തു.എങ്കിലും പിന്നീട് ഇന്‍ഫക്ഷന്‍ ആയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയും വേണ്ടി വന്നു.പേഴ്‌സണല്‍ ഇഞ്ചുറീസ് ബോര്‍ഡില്‍ എത്തിയ കേസ് കൂടുതല്‍ പ്രശ്‌നങ്ങളിലെയ്ക്ക് വഴി തെളിക്കുമെന്നു കണ്ട് ഡണ്‍സ് ഒത്തു തീര്‍പ്പിനെത്തുകയായിരുന്നു.

Scroll To Top