Friday December 02, 2016
Latest Updates

മാനഷ്ടക്കേസില്‍ 30,000 യൂറോ നല്‍കാന്‍ ബാഡ്മിന്റണ്‍ കളിക്കാരനോട് കോടതി

മാനഷ്ടക്കേസില്‍ 30,000 യൂറോ നല്‍കാന്‍ ബാഡ്മിന്റണ്‍ കളിക്കാരനോട് കോടതി

ഡബ്ലിന്‍:അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കളിക്കാരന്‍ നിഗേല്‍ ബോയണിനോട് മാനനഷ്ടക്കേസില്‍ 30,000 യൂറോ പരാതിക്കാരിക്ക് നല്‍കാന്‍ കോടതി. ബോള്‍ഡോയ്ല്‍ ബാഡ്മിന്റണ്‍ സെന്റര്‍ മാനേജറായ ജീന്‍ ഡെനിഹാനാണ് തന്നെ അധിക്ഷേപിച്ചതിനും അപമാനിക്കാന്‍ ശ്രമിച്ചതിനും ബോയണിനെതിരെ പരാതി നല്‍കിയത്.

ധനശേഖരണത്തിന്റെ ഭാഗമായി നടന്ന ഒരു പരിപാടിക്കിടെ ഡെനിഹാനെ ബോയണ്‍ അപമാനിച്ചു എന്നാണ് പരാതി. മറ്റൊരു ബാഡ്മിന്റണ്‍ കളിക്കാരനുമായുണ്ടായ റസലിങ്ങിനിടെ ബോയണിനെ പിടിച്ചു മാറ്റാന്‍ പോയ ഡെനിഹാനെ ഇയാള്‍ തള്ളി മാറ്റുകയും വീഴ്ത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ബോയണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 57കാരിയായ ഡെനിഹാനെ ‘the evil one of Baldoyle’ എന്നു പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. ഇവരെ മന്ത്രവാദിനിയെന്നും ബോയണ്‍ വിശേഷിപ്പിച്ചു. 2013 ഏപ്രില്‍ 5നായിരുന്നു സംഭവം.

താന്‍ പറഞ്ഞതില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നതായി ഇന്നലെ നടന്ന കോടതി വിചാരണയില്‍ ബോയണ്‍ പ്രതികരിച്ചു. ബോയണ്‍ തന്റെ കഴുത്തിന് കുത്തിപ്പിടിച്ചതായി ഡെനിഹാനും വ്യക്തമാക്കി. തുടര്‍ന്നാണ് ബോയണ്‍ 30,000 യൂറോ ഡെനിഹാന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

Scroll To Top