Sunday December 11, 2016
Latest Updates

ഗാര്‍ഡ പിടിച്ചു കൊണ്ടു പോയ റോമാ കുടുംബത്തിലെ കുട്ടിയ്ക്ക് 60000 യൂറോ നഷ്ടപരിഹാരം,ഗെയിം കളിയ്ക്കാന്‍ ഒരു കമ്പ്യൂട്ടറും !

ഗാര്‍ഡ പിടിച്ചു കൊണ്ടു പോയ റോമാ കുടുംബത്തിലെ കുട്ടിയ്ക്ക് 60000 യൂറോ നഷ്ടപരിഹാരം,ഗെയിം കളിയ്ക്കാന്‍ ഒരു കമ്പ്യൂട്ടറും !

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ മനസാക്ഷിയെ മുറിവേല്‍പ്പിച്ച് രണ്ടു വര്‍ഷം മുമ്പ് മാതാപിതാക്കളുടെ പക്കല്‍ നിന്നും ഗാര്‍ഡ പിടിച്ചെടുത്തു കൊണ്ട് പോയ റോമാ ബാലന് വന്‍ നഷ്ടപരിഹാരം അനുവദിച്ചു കൊണ്ട് ഡബ്ലിന്‍ കോടതി ഉത്തരാവായി.

മാതാപിതാക്കള്‍ക്കൊപ്പം കോടതിയിലെത്തിയ നാല് വയസ്സുകാരന് ഗെയിം കളിക്കാന്‍ കമ്പ്യൂട്ടറിന് പണവും കൂടി കോടതി അനുവദിച്ചു. രണ്ട് കൊല്ലം മുമ്പ് അവനും കുടുംബവും അനുഭവിച്ച മനോവേദനയ്ക്ക് നഷ്ടപരിഹാരമായി 60, 000 യൂറോയാണ് നഷ്ടപരിഹാരം അനുവദിച്ചത്.സ്വര്‍ണ്ണത്തലമുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള ഈ കൊച്ച് സുന്ദരനെ ഗാര്‍ഡ അന്യായമായി പിടിച്ചു കൊണ്ട പോയതിനാണ് നഷ്ടപരിഹാരം. 

റോമാ ട്രാവലര്‍ ഗ്രൂപ്പില്‍പ്പെട്ട കുടുംബത്തിലെ അംഗമായ ഈ ആണ് കുട്ടിയെ 2013 ഒക്ടോബര്‍ 13 നാണ് സ്വന്തം വീട്ടില്‍ നിന്ന് ഗാര്‍മാറ്റിയത്. റോമാ കുടുംബത്തിലേതല്ല ഈ കുട്ടി എന്ന് സമീപവാസികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഗാര്‍ഡായുടെ നടപടി. എ്ന്നാല്‍ അടുത്ത ദിവസം ഗാര്‍ഡയക്ക് പിഴവ് ബോദ്ധ്യപ്പെട്ട് കുട്ടിയെ കുടുംബത്തിന്റെ കയ്യില്‍ തിരിച്ച് ഏല്‍പ്പിക്കുകയായിരുന്നു. തങ്ങള്‍ അനുഭവിച്ച വേദനയക്ക് നീതിന്യായ മന്ത്രിയെയും ഗാര്‍ഡ കമ്മീഷണറെയും സര്‍ക്കാരിനെയും മാതാപിതാക്കള്‍ കോടതി കയറ്റി. ഹിസ്റ്റീരിയ പിടിച്ച പോലീസ് നടപടി എ്ന്നാണ് അഭിഭാഷകര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. റോമാ ഗ്രൂപ്പിനെക്കുറിച്ചുള്ള ഗാര്‍ഡയുടെ മുന്‍വിധിയാണ് ഇതിലൂടെ വ്യക്തമാവുന്നത് എ്ന്ന് കോടതി അഭിപ്രായ്‌പ്പെട്ടു. 

Scroll To Top