Sunday December 04, 2016
Latest Updates

ഐറിഷ്‌കാരുടെ വംശീയ വിദ്വേഷത്തിന് ഇരയായ പോളണ്ട്കാരന് 12,000 യൂറോ നഷ്ടപരിഹാരം 

ഐറിഷ്‌കാരുടെ വംശീയ വിദ്വേഷത്തിന് ഇരയായ പോളണ്ട്കാരന് 12,000 യൂറോ നഷ്ടപരിഹാരം 

സ്ലൈഗോ: അയര്‍ലണ്ടുകാരുടെ വംശീയ വിദ്വേഷത്തിന് ഇരയായ ടെസ്‌കോ മുന്‍ ജീവനക്കാരന് ഇക്വാളിറ്റി ട്രിബ്യൂണല്‍ 12,000 യൂറോ നഷ്ടപരിഹാരം അനുവദിച്ചു. പോളണ്ടില്‍ നിന്നുള്ള തോമ്‌സാസ് ജങ്ക്‌സോവിസ്‌കിക്കാണ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോലും ടെസ്‌കോ അവധി അനുവദിക്കാതിരിക്കുകയും അതേ സമയം ഐറിഷ് ജീവനക്കാര്‍ക്ക് ആവശ്യത്തിന് അവധി അനുവദിക്കുകയും ചെയ്തതോടെയാണ് തോമ്‌സാസ് ഇക്വാളിറ്റി ട്രിബ്യൂണലിനെ സമീപിച്ചത്. ടെസ്‌കോയിലെ മേലധികാരികളുടെ ഭാഗത്ത് നിന്നുള്ള വിവേചനത്തിനു പുറമേ സഹപ്രവര്‍ത്തകരും തന്നെ വംശീയമായി അധിക്ഷേപിച്ച് അവഗണിച്ചിരുന്നതായി ഇയാള്‍ പരാതിപ്പെട്ടു. 

ടെസ്‌കോയുടെ സ്ലൈഗോ ശാഖയിലെ ജീവനക്കാരനായിരുന്നു തോമ്‌സാസ്. 2010 മുതല്‍ 2013 വരെ ഇവിടെ ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ നേരിടേണ്ടി വന്ന അവഗണയ്‌ക്കെതിരെയാണ് പരാതി.ഒരിക്കല്‍ സ്വകാര്യ ആവശ്യത്തിന് അവധി എടുത്ത ഇദ്ദേഹത്തിനു കമ്പനി മുന്നറിയിപ്പ് നല്‍കി. കൂടാതെ നിരവധി തവണ സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ നിരസിക്കപ്പെട്ടു.അതേസമയം തന്നെ ഐറിഷ് ജീവനക്കാര്‍ക്ക് യഥേഷ്ടം അവധി നല്കുന്നതിന് ടെസ്‌കോ മേലധികാരികള്‍ യാതൊരു മടിയും പ്രകടിപ്പിച്ചിട്ടില്ല. ഇതേതുടര്‍ന്നാണ് തോമ്‌സാസ് ട്രിബ്യൂണലിനെ സമീപിച്ചത്. 

അതേസമയം പരാതിക്കാരന്റെ വാദങ്ങള്‍ നിരാകരിക്കുന്ന വിശദീകരണവുമായി ടെസ്‌കോ അധികൃതര്‍ രംഗത്ത് വന്നു. സമ്മര്‍ സീസണില്‍ രണ്ടാഴ്ചയും സ്പ്രിംഗ് സീസണില്‍ ഒരാഴ്ചയും മറ്റ് സമയത്ത് വല്ലപ്പോഴും മാത്രമേ തോമ്‌സാസിന് അവധി എടുക്കാന്‍ അര്‍ഹതയുള്ളൂ എന്നാണു അധികൃതരുടെ വിശദീകരണം.

Scroll To Top