Tuesday December 06, 2016
Latest Updates

മോര്‍ട്ട്‌ഗേജ് ഇടപാടുകാരോട് നീതികേട് കാട്ടിയ ബാങ്കുകള്‍  നഷ്ട്ടപരിഹാരം നല്‍കും,പെര്‍മനനറ്റ് ടി എസ് ബിയുടെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണമെന്ന് സെന്‍ട്രല്‍ ബാങ്ക്

മോര്‍ട്ട്‌ഗേജ് ഇടപാടുകാരോട് നീതികേട് കാട്ടിയ ബാങ്കുകള്‍  നഷ്ട്ടപരിഹാരം നല്‍കും,പെര്‍മനനറ്റ് ടി എസ് ബിയുടെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണമെന്ന് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍:ബാങ്കുകളുമായുള്ള മോര്‍ട്ട് കേസുകളില്‍ ഇരയായി നഷ്ടം സംഭവീച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കുവാന്‍ ഒരുങ്ങുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ ശിപാര്‍ശ പ്രകാരം പെര്‍മനന്റ് ടി .എസ്.ബിയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സ്പ്രിങ്ങ്‌ബോര്‍ഡ് കമ്പനിയുമാണു ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത്. യഥാസമയം തവണകളേക്കുറിച്ച് അറിയിച്ചിരുന്നില്ല എന്നാണു ഇടപാടുകാര്‍ ഉന്നയിച്ചിരുന്ന പ്രധാന പരാതി. 

കൂടാതെ നിശ്ചിത കാലയളവില്‍ നല്കുമെന്ന്പറഞ്ഞിരുന്ന പല ധാരണകളും പാലിക്കാതെ പോയിരിന്നു.ബാങ്കിന്റെ ക്രമകേടുകള്‍ മൂലം പലര്‍ക്കും തങ്ങളുടെ സ്വത്തിലുള്ള ഉടമസ്ഥതാവകാശം പോലും നഷ്ടപ്പെട്ടിരിക്കുന്നു എന്നു സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തിയിരുന്നു.1,372 പേര്‍ക്കാണു ഉടന്‍ തന്നെ നഷ്ടപരിഹാരം നല്കുവാന്‍ ബാങ്ക് സമ്മതിച്ചിരിക്കുന്നത്. അതില്‍ ഭൂരിഭാഗം പേരും പെര്‍മനന്റ് റ്റി.എസ്.ബിയിലെ ഇടപാടുകാരാണ്.

ഉടമസ്ഥതാവകാശം നഷ്ടമായ 61 പേര്‍ക്കു നഷ്ടപരിഹാരമായി 50000 യൂറോ നല്കുംനഷ്ടം സംഭവിച്ച ശേഷം .ഇപ്പോഴും റ്റി.എസ്.ബിയുമായി തുടരുന്ന പണയമിടപാടുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അവയും എഴുതി തള്ളും. ക്രമക്കേടുകള്‍ സംഭവിച്ച ബാങ്കുകളെക്കുറിച്ച് ഉടനെ തന്നെ തീരുമാനങ്ങളെടുക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മേധാവി ഡെര്‍വില്‍ റോളണ്ട്പറഞ്ഞു.

എന്നാല്‍ പെര്‍മെനന്റ് റ്റ്.എസ്.ബിയും സ്പ്രിങ്ങ്‌ബോര്‍ഡും ക്രമകേടുകളില്‍ ഖേദം പ്രകടിപ്പിച്ചു.നഷ്ടപരിഹാരം ഉടനെ തന്നെ ഇടപാടുകാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞിട്ടിട്ടുണ്ട്.അദ്ദേഹം പറഞ്ഞു.

Scroll To Top