Saturday December 03, 2016
Latest Updates

ബലാത്സംഗാരോപിതയായ ഡബ്ലിനിലെ കന്യാസ്ത്രീക്ക് കേസില്‍ വിജയം,നഷ്ടപരിഹാരം അഞ്ച് ലക്ഷം യൂറോ

ബലാത്സംഗാരോപിതയായ ഡബ്ലിനിലെ കന്യാസ്ത്രീക്ക് കേസില്‍ വിജയം,നഷ്ടപരിഹാരം അഞ്ച് ലക്ഷം യൂറോ

ഡബ്ലിന്‍ :നീണ്ട ആറു വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ ബലാത്സംഗംക്കുറ്റം ചുമത്തപ്പെട്ട മുന്‍ കന്യാസ്ത്രീ നിരപരാധിയെന്ന് കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു നോറ വാള്‍ എന്ന ഈ സ്ത്രീക്കുനേരെയുണ്ടായിരുന്ന കുറ്റം. കേസ് വിജയിച്ചതോടെ ഇവര്‍ക്ക് നഷ്ടടപരിഹാരമായി 500,000 യൂറോയിലധികം ലഭിക്കും.

1999ലാണ് നോറ വാളിനു മേല്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെടുന്നത്. അന്ന് സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സിയിലെ കന്യാസ്ത്രീയായിരുന്ന ഇവര്‍ സിസ്റ്റര്‍ ഡൊമിനിക് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അയര്‍ലണ്ടില്‍ ആദ്യമായി ബലാത്സംഗക്കുറ്റം ചുമത്തപ്പെടുന്ന കന്യാസ്ത്രീയും ഇവരായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട ഇവരെ കോടതി ജീവപര്യന്തം തടവിന് വിധിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ഇവര്‍ക്കെതിരെ സാക്ഷി പറഞ്ഞയാള്‍ വെളിപ്പെടുത്തിയതോടെ കേസ് വഴിതിരിയുകയായിരുന്നു. തുടര്‍ന്ന് 2005ല്‍ നോറയ്ക്ക് നീതി ലഭിച്ചില്ല എന്ന് കോടതി പ്രസ്താവിക്കുകയും ചെയ്തു.

Scroll To Top