Saturday December 03, 2016
Latest Updates

കഴിഞ്ഞ വര്‍ഷം എപ്പോഴെങ്കിലും യാത്ര ചെയ്യേണ്ട വിമാനം വൈകിയോ?600 യൂറോ നഷ്ട്ടപരിഹാരത്തുക നിങ്ങളെ കാത്തിരിക്കുന്നു 

കഴിഞ്ഞ വര്‍ഷം എപ്പോഴെങ്കിലും യാത്ര ചെയ്യേണ്ട വിമാനം വൈകിയോ?600 യൂറോ നഷ്ട്ടപരിഹാരത്തുക നിങ്ങളെ കാത്തിരിക്കുന്നു 

ഡബ്ലിന്‍:2013 ല്‍ എപ്പോഴെങ്കിലും നിങ്ങള്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഫ്‌ലൈറ്റ് വൈകുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ?എങ്കില്‍ നിങ്ങള്‍ക്ക് പരമാവധി 600 യൂറോ വരെ നഷ്ട്ടപരിഹാരം വരെ അനുവദിച്ചു കിട്ടിയേക്കാം.

യൂറോപ്യന്‍ യൂണിയന്റെ 2004 ലെ നിയമം അനുസരിച്ച് ഈ തുക സഞ്ചരിക്കേണ്ട ദൂരത്തിന്റെയും,യാത്ര വൈകിയ സമയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

ഏതാണ്ട് 52 മില്യന്‍ യൂറോയാണ് ഈ ഇനത്തില്‍ അയര്‍ലണ്ടിലെ യാത്രക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടതായി കരുതലായുള്ളത്.എന്നാല്‍ ബഹു ഭൂരിപക്ഷം പേരും നഷ്ട്ടപരിഹാരം കൈപ്പറ്റാന്‍ കൃത്യമായി ശ്രമിക്കാറില്ലെന്നു നഷ്ട്ടപരിഹാരത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ എയര്‍ ഹെല്‍പ് എന്ന എജന്‍സി പറയുന്നു.

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം 836 ഫ്‌ലൈറ്റുകളാണ് ക്യാന്‍സല്‍ ചെയ്യുകയോ വൈകുകയോ ചെയ്തത്.ഇവയില്‍ 102,914 യാത്രക്കാര്‍ക്കായി 51,34,086 യൂറോ നഷ്ട്ട പരിഹാരത്തിനുള്ള കരുതല്‍ തുകയായുണ്ട്.നിങ്ങളുടെ ഫ്‌ലൈറ്റ് ക്യാന്‍സല്‍ ചെയ്ത ഫ്‌ലൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എത്രയും വേഗം അതിനു അവകാശവാദം ഉന്നയിക്കാന്‍ മടിയ്‌ക്കേണ്ട..വെറുതെ എന്തിനാണ് 600 യൂറോ നഷ്ട്ടപ്പെടുത്തുന്നത് ?

Scroll To Top