Tuesday December 06, 2016
Latest Updates

രണ്ടാം ലോക മഹായുദ്ധത്തിനിടെ നാസിപ്പട്ടാളം ഗ്രീസിനോട് ചെയ്ത ക്രൂരതകള്‍ക്ക് പകരമായി ജര്‍മിനി 19 ലക്ഷം കോടി രൂപ നഷ്ട്ടപരിഹാരം നല്കണമെന്ന് ആവശ്യം 

രണ്ടാം ലോക മഹായുദ്ധത്തിനിടെ നാസിപ്പട്ടാളം ഗ്രീസിനോട് ചെയ്ത ക്രൂരതകള്‍ക്ക് പകരമായി ജര്‍മിനി 19 ലക്ഷം കോടി രൂപ നഷ്ട്ടപരിഹാരം നല്കണമെന്ന് ആവശ്യം 

ഏതന്‍സ്: രണ്ടാം ലോകമഹായുദ്ധത്തിനിടെ നാസിപ്പട്ടാളം ചെയ്ത ക്രൂരതകള്‍ക്കും വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്കും ജര്‍മനി തങ്ങള്‍ക്ക് 27,800 കോടി യൂറോ(ഏകദേശം 19 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രീസ്. ഇതാദ്യമായാണ് ജര്‍മനി നല്‍കേണ്ട തുക കണക്കാക്കി ഗ്രീസ് പുറത്തുവിടുന്നത്. എന്നാല്‍, ജര്‍മനി പറയുന്നത് 1990ല്‍ത്തന്നെ പ്രശ്‌നം നിയമപരമായി പരിഹരിച്ചുവെന്നാണ്. 

വന്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഗ്രീസിലെ പുതിയ സര്‍ക്കാര്‍ ജര്‍മനിനല്‍കേണ്ട തുക പുറത്തുവിട്ടിരിക്കുന്നത്. ഗ്രീസിന്റെ അക്കൗണ്ട്‌സ് ഓഫീസ് കണക്കാക്കിയ തുക ധനകാര്യ സഹമന്ത്രി ദിമിത്രിസ് മര്‍ദാസാണു പുറത്തുവിട്ടത്. ഇതില്‍ ആയിരംകോടി യൂറോ ബാങ്ക് ഓഫ് ഗ്രീസില്‍നിന്ന് നാസിപ്പട്ടാളം നിര്‍ബന്ധിതമായെടുത്ത വായ്പയാണ്. ജര്‍മനിപ്പട്ടാളം കെട്ടിടങ്ങള്‍ക്കും വസ്തുവകകള്‍ക്കും വരുത്തിയ നാശനഷ്ടങ്ങള്‍, യുദ്ധകുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുകൂടിയുള്ള നഷ്ടപരിഹാരമായാണ് ഗ്രീസ് ഇപ്പോള്‍ തുക കണക്കാക്കിയിരിക്കുന്നത്. 

മാര്‍ച്ചില്‍ ജര്‍മനി ചാന്‍സലര്‍ ആംഗേല മെര്‍ക്കലിനെ ബെര്‍ലിനില്‍ കണ്ടപ്പോള്‍ ഗ്രീസിന്റെ ഇടതുപക്ഷക്കാരനായ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് ഇക്കാര്യം സംസാരിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനിടെ 1941ല്‍ ജര്‍മനി ഗ്രീസ് കീഴടക്കിയിരുന്നു. ഇതിലെ നാശങ്ങള്‍ക്ക് 1960ല്‍ ജര്‍മനി ഗ്രീസിന് നഷ്ടപരിഹാരവും നല്‍കിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍പ്പറഞ്ഞ തുക നല്‍കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

Scroll To Top