Monday December 05, 2016
Latest Updates

 വീറ്റാബിക്‌സ്  ബോക്‌സുകള്‍ തലയിലേക്ക് വീണു പരിക്കേറ്റ ലീമറിക്കിലെ നഴ്‌സിന് 135000 യൂറോ നഷ്ടപരിഹാരം

 വീറ്റാബിക്‌സ്  ബോക്‌സുകള്‍ തലയിലേക്ക് വീണു പരിക്കേറ്റ ലീമറിക്കിലെ നഴ്‌സിന് 135000 യൂറോ നഷ്ടപരിഹാരം

ലിമറിക്ക് :ഉയരമുള്ള ഷെല്‍ഫില്‍ നിന്നും വീറ്റാബിക്‌സ് ബോക്‌സുകള്‍ തലയിലേക്ക് വീണു പരിക്കേറ്റ ലീമറിക്കിലെ നഴ്‌സിന് 135000 യൂറോ നഷ്ടപരിഹാരം.വീറ്റാബിക്‌സ്  പാക്കറ്റുകള്‍ ഒരാളുടെ തലയിലേയ്ക്ക് പതിച്ചാല്‍ എന്ത് പറ്റാനാണ്? വീറ്റാബിക്‌സ്  ബോക്‌സല്ലേ,സാരമില്ല വിട്ടുകളയാം എന്ന് വിചാരിക്കാമോ ?

പക്ഷെ സംഭവം കളിയല്ല എന്നാണ് ലിമറിക്കിലെ ക്രിസ്റ്റീനാ ബറ്റ്‌ലര്‍ പറയുന്നത്.അത് കൊണ്ട് തന്നെ ലിമറിക്കിലെ കോടതി ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം യൂറോ ക്രിസ്റ്റീനയ്ക്ക് നഷ്ട്ടപരിഹാരം നല്കാന്‍ വിധിച്ചിരിക്കുകയാണ്.

2008 മെയ് രണ്ടിനു ലിമറിക്കിലെ ക്രെസന്റ് ഷോപ്പിങ് സെന്ററില്‍ ഉള്ള റ്റെസ്‌കോയില്‍ ഷോപ്പിംഗിന് പോയ ക്രിസ്റ്റീനയുടെ തലയിലേക്ക് വീറ്റാബിക്‌സ് ബോക്‌സുകള്‍ വീണത്.ഒന്നും രണ്ടുമല്ല ഷെല്‍ഫില്‍ അടുക്കി വെച്ചിരുന്ന വീറ്റാബിക്‌സ് അര കിലോ വീതമുള്ള പത്തോളം ബോക്‌സുകള്‍ ഒന്നിന് പിറകെ ഒന്നായി ക്രിസ്റ്റീനയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു.

ഇതേ തുടര്‍ന്ന് കഴുത്തിലെയും വലതു തോളിലെയും കോശഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങി.ഈ കോശങ്ങള്‍ വീണ്ടും പഴയത് പോലെ ആകാന്‍ സാധിക്കും എന്നാണു ആദ്യ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നത്,.

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 2013,ഇല്‍ പരിക്കേറ്റ സ്ത്രീ ഇപ്പോഴും തോള്‍ വേദനയും മറ്റു ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടുമായി ജീവിക്കുകയാണു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണു കൂടുതല്‍ ചീകില്‍സക്കായിയുള്ള നഷ്ടപരിഹാരം നല്കണമെന്ന് ഇപ്പോള്‍ വിധി ഉണ്ടായിരിക്കുന്നത്.

Scroll To Top