Tuesday November 21, 2017
Latest Updates

അയര്‍ലണ്ട് മറ്റൊരു ഒരു ഗള്‍ഫാകുമോ ?കെറിയില്‍ എണ്ണ ഖനനം ആരംഭിക്കുന്നു

അയര്‍ലണ്ട് മറ്റൊരു ഒരു ഗള്‍ഫാകുമോ ?കെറിയില്‍ എണ്ണ ഖനനം ആരംഭിക്കുന്നു

കെറി :വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കും കാത്തിരിപ്പിനും ശേഷം ശേഷം അയര്‍ലണ്ടില്‍ എണ്ണയ്ക്കായി ഖനനം ആരംഭിക്കുന്നു. കെറി കടല്‍ത്തീരത്താണ് ഐറിഷ് കമ്പനിയായ പ്രൊവിഡന്‍സ് റിസോഴ്സസ് ഖനനം ആരംഭിക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്. ജൂണില്‍ പണി തുടങ്ങും.

അയര്‍ലണ്ടിലെ കിഴക്കുപടിഞ്ഞാറന്‍ തീരപ്രദേശമായ സതേണ്‍ പോര്‍ക്യുപിന്‍ ബേസിനിലാണ് ഖനനം നടക്കുക. ‘ഡ്രൂയ്ഡ്,’ ‘ഡ്രോംബെഗ്’ എന്നിങ്ങനെ പേരുകളില്‍ രണ്ട് പ്രോജക്ടുകളാണ് കമ്പനി ഇവിടെ പ്ലാന്‍ ചെയ്തിരിക്കുന്നത്. ‘ഡ്രൂയ്ഡ്’ പ്രദേശത്തു നിന്നും ബില്ല്യണ്‍ കണക്കിന് ബാരല്‍ ഓയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു.

പ്രോജക്ടിന് ഏകദേശം 35 മില്ല്യണ്‍ ഡോളര്‍ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓയില്‍ ആന്‍ഡ് ഗ്യാസ് എക്സ്പ്ലോറര്‍ കമ്പനികളിലൊന്നായ യുകയിലെ കെയ്ന്‍ എനര്‍ജിയും കമ്പനിക്ക് സഹായത്തിനുണ്ട്.

Scroll To Top