Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഡോക്റ്റര്‍ക്കെതിരെ നടപടിയുണ്ടായേക്കും ,സിപിആര്‍ പോലും അറിയില്ലെന്ന് പരാതി

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഡോക്റ്റര്‍ക്കെതിരെ നടപടിയുണ്ടായേക്കും ,സിപിആര്‍ പോലും അറിയില്ലെന്ന് പരാതി

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍ ഇന്ത്യക്കാരനായ മുത്തുലിംഗം കാശിരാജി (36)നെതിരെ ഐറിഷ് മെഡിക്കല്‍ കൗണ്‍സിലില്‍ പരാതി. ഡോ. ശ്രീപതി എന്നറിയപ്പെടുന്ന തമിഴ് നാട്ടുകാരനായ ഇദ്ദേഹത്തിന് സിപിആര്‍ പോലും അറിയില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. രോഗികള്‍ക്ക് കുറിച്ചു നല്‍കുന്ന മരുന്നുകളുടെ കാര്യത്തിലും, ഡോസിന്റെ കാര്യത്തിലും ഇദ്ദേഹത്തിന് പിഴവ് സംഭവിക്കാറുണ്ടെന്ന് കൗണ്‍സിലിനു മുന്നില്‍ പരാതിയെത്തി.പരാതിയില്‍ ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത.

2013ല്‍ ഇദ്ദേഹം ഒരു രോഗിക്ക് കുറിച്ചു നല്‍കിയ മരുന്ന് എന്തിനു വേണ്ടിയുള്ളതാണെന്നു പോലും ഇദ്ദേഹത്തിനറിയില്ലെന്നതാണ് ഇദ്ദേഹത്തിനെതിരെ ആദ്യ ആരോപണം ഉയര്‍ന്നത്.2005ല്‍ ബള്‍ഗേറിയയില്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീപതി 2012ലാണ് അയര്‍ലണ്ടില്‍ ഡോക്ടറായി രജിസ്റ്റര്‍ ചെയ്യുന്നത്. 2013ലെ ആദ്യ ആറു മാസം വെസ്റ്റ് മീത്തിലെ മുള്ളിംഗറിലുള്ള ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സര്‍വീസസിനു വേണ്ടി ജോലി ചെയ്ത ഇദ്ദേഹം, മുള്ളിംഗറിലെ സെന്‍ര് ലോമാന്‍സ് ഹോസ്പിറ്റലില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയും ജോലി ചെയ്തു. ജൂനിയര്‍ സൈക്യാട്രിക് ഡോക്ടറായായിരുന്നു ഇവിടങ്ങളിലെ പ്രവര്‍ത്തനം.

സെന്റ് ലോമാന്‍സിലെ ഇദ്ദേഹത്തിന്റെ സൂപര്‍വൈസിങ് കണ്‍സള്‍ട്ടന്റായ ഡോ. സിയാറന്‍ കോര്‍കറന്‍ ആണ് രോഗികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയര്‍ന്നതിനെത്തുടര്‍ന്ന് ശ്രീപതിയെ മെഡിക്കല്‍ കൗണ്‍സിലിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. കൗണ്‍സിലിനു മുന്നില്‍ ഹാജരായ ശ്രീപതിക്കു വേണ്ടി വക്കീല്‍ എത്തിയിരുന്നില്ല. ഇദ്ദേഹം സ്വയമാണ് കേസ് വാദിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും കേള്‍ക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്.

Scroll To Top