Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നടക്കുന്നുന്നത് നിശബ്ദ വിപ്ലവം,സേവന തൊഴില്‍ മേഖലകളില്‍ മികച്ച നേട്ടം 

അയര്‍ലണ്ടിലെ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നടക്കുന്നുന്നത് നിശബ്ദ വിപ്ലവം,സേവന തൊഴില്‍ മേഖലകളില്‍ മികച്ച നേട്ടം 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ നിശബ്ദ വിപ്ലവം നടക്കുന്നുവെന്ന് അധികൃതര്‍.ബ്രോഡ് ബാന്‍ഡ് സ്പീഡ് പതിന്‍ മടങ്ങ് വര്‍ദ്ധിച്ചു.നിരക്കുകള്‍ താരതമ്യേനെ കുറഞ്ഞു.മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുറഞ്ഞുവെന്ന് മാത്രമല്ല വരും മാസങ്ങളില്‍ വീണ്ടും കുറവ് വരുമെന്നാണ് നിഗമനം.കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ അവസരങ്ങളാണ് ആകര്‍ഷകമായ മറ്റൊരു ഘടകം.ഐ ടി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ കമ്യൂണിക്കേഷന്‍ രംഗത്താണ് എന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അയര്‍ലണ്ടില്‍ ബ്രോഡ്ബാന്‍ഡ് സ്പീഡില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ഗ്രാമീണ മേഖലകളില്‍ ഇത് പ്രത്യക്ഷത്തില്‍ അനുഭവപ്പെടുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ സ്പീഡ് വര്‍ദ്ധനവ് ഉണ്ടായിട്ടുള്ള നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അത് അനുഭവിച്ചറിഞ്ഞ പ്രതീതിയില്ല എന്നാണു ഇത് സംബന്ധിച്ച സര്‍വേകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം 38 ശതമാനം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കു മാത്രമേ 30 എം ബി പി എസ് ഇന്റര്‍നെറ്റ് സ്പീഡ് ലഭ്യമായിരുന്നുള്ളൂവെങ്കില്‍ ഈ വര്‍ഷം അത് 48 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 10 എം ബി പി എസിനു മുകളില്‍ വേഗതയുള്ള ഫിക്‌സഡ് ബ്രോഡ്ബന്‍ഡുകള്‍ 57 ശതമാനത്തില്‍ നിന്നും 62 ശതമാനമായി ഉയര്‍ന്നു. എങ്കിലും, രാജ്യത്ത് ഇപ്പോഴും 800,000 വീടുകളും, വ്യാപാര സ്ഥാപനങ്ങളും 10 എം ബി പി എസിനു താഴെ മാത്രം ഇന്റര്‍നെറ്റ് വേഗതയുള്ളവരാണ്.
അതേസമയം, രാജ്യത്തെ മൊബൈല്‍ ബില്ലുകള്‍ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളില്‍ നിന്നുള്ള ആളോഹരി വരുമാനം 26 ശതമാനത്തില്‍ നിന്നും 25ശതമാനമായി കുറഞ്ഞു. ടെക്സ്റ്റ് മെസേജ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 11 ശതമാനം കുറവു വന്നു. എന്നാല്‍ പകരം സംവിധാനങ്ങളായ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ളവക്ക് ആവശ്യമായ മൊബൈല്‍ ഡാറ്റ ഉപയോഗികുന്നവരുടെ എണ്ണത്തില്‍ 84 ശതമാനം വര്‍ദ്ധനവുണ്ടായി.
കഴിഞ്ഞ വര്‍ഷം 100,000 ഉപഭോക്തക്കളുടെ കുറവുണ്ടായെങ്കിലും വോഡഫോണ്‍ തന്നെ മൊബൈല്‍ വിപണി കയ്യടക്കിയിരിക്കുന്നതായി കോംറെഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 40.5 ശതമാനമായിരുന്ന മാര്‍ക്കറ്റ് ഷെയര്‍ ഇപ്പോള്‍ 38.5 ശതമാനമായി കുറഞ്ഞു. 3 അയര്‍ലണ്ട് 32 ശതമാനം നിലനിര്‍ത്തിയപ്പോള്‍ മെറ്റിയോര്‍ 20.4 ശതമാനത്തില്‍ നിന്നും 20.7 ശതമാനമായി വിപണി വിഹിതം ഉയര്‍ത്തി. ടെസ്‌കോ മൊബൈല്‍ 4.5 ശതമാനത്തില്‍ നിന്നും 6.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

4ജി സേവനങ്ങള്‍ക്ക് മാസം 5 യൂറോ അധിക ചാര്‍ജ്ജ് ഈടാക്കാനുള്ള പദ്ധതിയില്‍ നിന്നും 3 അയര്‍ലണ്ട് പിന്‍മാറി കഴിഞ്ഞു. തീരുമാനം രണ്ടു മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും.18 മാസത്തെ പ്രൊമോഷണല്‍ കാലാവധി അവസാനിക്കുന്നതിനാല്‍ അടുത്ത മാസം മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരുമെന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചിരുന്നത്. 1.5 മില്ല്യണോളം വരുന്ന പഴയ ഒ2 ഉപഭോക്താക്കള്‍ കമ്പനിയുടെ 4ജി സേവനങ്ങളിലേക്ക് മാറിയ പശ്ചാത്തലത്തിലായിരുന്നു നടപടി.
എന്നാല്‍ പദ്ധതി 2016 വരെ നീട്ടിവക്കുന്നതായി പറഞ്ഞ കമ്പനി 1.5 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭ്യമാണെങ്കില്‍ സൗജന്യമയി തന്നെ അടുത്ത12 മാസങ്ങളില്‍ 4ജി സേവനം ആസ്വദിക്കാനാവുമെന്നും വ്യക്തമാക്കി. ഐഫോണ്‍ 6, സാംസങ്ങ് എസ്6 പോലുള്ള ഫോണുകളില്‍ 4ജിയിലൂടെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത 60 എം ബി പി എസ് ആയി വര്‍ദ്ധിപ്പിക്കാനാവും.


Scroll To Top