Friday December 09, 2016
Latest Updates

അയര്‍ലണ്ട് കോമണ്‍വെല്‍ത്ത് അംഗത്വം പുനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ പ്രഭു 

അയര്‍ലണ്ട് കോമണ്‍വെല്‍ത്ത് അംഗത്വം പുനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ പ്രഭു 

ഡബ്ലിന്‍ :കോമണ്‍വെല്‍ത്തില്‍ ചേരുന്നതിനെ കുറിച്ച് അയര്‍ലണ്ട് പുനരാലോചിക്കണമെന്ന് ഇന്ത്യന്‍ പ്രഭു ദില്‍ജിത്ത് റാണ. റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയുടെ സ്ഥാപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലോര്‍ഡ് ദില്‍ജിത് റാണ 

തീരുമാനം ചരിത്രത്തെ ആസ്പതമാക്കിയുളളതാവരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദേശ നിക്ഷേപ സൗഹൃദ രാഷ്ട്രമായി മാറിയ സാഹചര്യത്തില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.1949 ലാണ് അയര്‍ലണ്ട് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നും സ്വയം പിന്‍വലിഞ്ഞത്.

പഞ്ചാബില്‍ ജനിച്ച റാണ 1966 മുതല്‍ ബെല്‍ഫാസ്റ്റിലാണ് താമസം. രാജ്യത്തെ പ്രശസ്തമായ അന്ദ്രാസ് ഹൗസ് എന്ന ഹോട്ടല്‍ ശൃംഗല യുടെ ഉടമയാണ് റാണ.

Scroll To Top