Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കമ്മീഷന്‍,ഗാര്‍ഡ മാപ്പ് പറയണമെന്ന് പോലിസ് അതോറിറ്റി,സേനയ്‌ക്കെതിരെ പൊതുസമൂഹവും

അയര്‍ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കമ്മീഷന്‍,ഗാര്‍ഡ മാപ്പ് പറയണമെന്ന് പോലിസ് അതോറിറ്റി,സേനയ്‌ക്കെതിരെ പൊതുസമൂഹവും

ഡബ്ലിന്‍: ഗാര്‍ഡ സിക്കോണയെ പറ്റിയുള്ള പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സേനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം.അയര്‍ലണ്ടിലെ ഗാര്‍ഡ നിര്‍ജീവമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ഗാര്‍ഡ സേനയെ പറ്റി അന്വേഷിക്കാന്‍ നിയുക്തനായ ജസ്റ്റിസ് കെവിന്‍ ഓ ഹിഗിന്‍സ് ചെയര്‍മാനായുള്ള കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ഒ ഹിഗ്ഗിന്‍സ് റിപ്പോര്‍ട്ടില്‍ സേനയുടെ പ്രവര്‍ത്തനത്തിലും നടത്തിപ്പിലും പോരായ്മകള്‍ കണ്ടെത്തി. ഗാര്‍ഡയുടെ രീതികളെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഉന്നത തലത്തില്‍ അസ്വസ്ഥതകള്‍ പുകയുകയാണ്. ഗാര്‍ഡ കമ്മീഷണര്‍ നോയ്‌റിന്‍ ഒ സള്ളിവനുമായി അയര്‍ലണ്ടിലെ പൊലീസിങ് അതോറിറ്റ് നടത്തിയ ചര്‍ച്ചയ്ക്കു ശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ പ്രധാനമായും പറയുന്നത് ഗാര്‍ഡയുടെ നടത്തിപ്പിലും സംസ്‌കാരത്തിലും വലിയ പോരായ്മകളുണ്ടെന്നാണ്. റിപ്പോര്‍ട്ടുകളില്‍ ശരിയായ തെളിവുകള്‍ ചൂണ്ടിക്കാട്ടാന്‍ പോലും പലപ്പോഴും ഗാര്‍ഡയ്ക്ക് കഴിയുന്നില്ലത്രെ.

മോറിസ് ട്രൈബ്യൂണല്‍ കേസ് അടക്കം ഗാര്‍ഡ നടത്തിയ പല അന്വേണങ്ങളും തൃപ്തികരമല്ലെന്നും കമ്മിഷന്‍ കണ്ടെത്തി.

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഗാര്‍ഡയില്‍ നിന്നും പ്രതീക്ഷിച്ച സേവനമോ സഹായമോ ലഭിക്കുന്നില്ല എന്ന ഗുരുതരമായ ആരോപണവും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഒ ഹിഗ്ഗിന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് ഗാര്‍ഡ അടിയന്തരമായി വിശദീകരണം നല്‍കണമെന്നും പോലിസ് അതോറിറ്റി ഗാര്‍ഡ കമ്മീഷനോട് ആവശ്യപ്പെട്ടതോടെ ഗാര്‍ഡ സിക്കോണയ്ക്ക് അന്തസ് നഷ്ട്ടപ്പെട്ടതുപോലെയായെന്ന പൊതു വിമര്‍ശനമാണ് ഉയരുന്നത്

ഒ ഹിഗ്ഗിന്‍സ് റിപ്പോര്‍ട്ടിലെ മറ്റ് പല കാര്യങ്ങളിലും കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമാണെന്നു പറഞ്ഞ പൊലീസ് അതോറിറ്റി, ജൂണ്‍ 13,30 തീയതികളില്‍ പൊതു ചര്‍ച്ചകള്‍ നടത്താന്‍തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളോട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറുന്നു എന്നതു സംബന്ധിച്ച് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ഗാര്‍ഡയെക്കുറിച്ചുള്ള ഒ ഹിഗ്ഗിന്‍സ് റിപ്പോര്‍ട്ടില്‍ വിഷമമുണ്ടാക്കുന്നതാണെന്നു പറഞ്ഞ പൊലീസിങ് അതോറിറ്റി ചെയര്‍വുമണ്‍ ജോസഫൈന്‍ ഫീഹിലി, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാവര്‍ക്ക് നീതി ലഭിക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തു. ഗാര്‍ഡ കമ്മീഷണര്‍ പൊതുജനത്തോട് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം ഡബ്ലിന്‍ നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സേനയെ വിന്യസിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി എന്‍ഡ കെന്നി, അത് വാക്കുകളിലൊതുക്കിയതായി സാമൂഹിക പ്രവര്‍ത്തകനും യങ് പീപ്പിള്‍ അറ്റ് റിസ്‌ക് സംഘടനയിലെ അംഗവുമായ ഫെര്‍ഗസ് മക്കാബേ പറഞ്ഞു. പരസ്യമായ മയക്കുമരുന്ന് വാണിഭം, കൊലപാതകങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കാന്‍ ഉടന്‍ തന്നെ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Scroll To Top