Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ കുതിച്ചുയരുന്ന വാടക നിരക്ക് വിദേശ നിക്ഷേപകരെ അകറ്റുമെന്ന് വിമര്‍ശനം

അയര്‍ലണ്ടിലെ കുതിച്ചുയരുന്ന വാടക നിരക്ക് വിദേശ നിക്ഷേപകരെ അകറ്റുമെന്ന് വിമര്‍ശനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ കുതിച്ചുയരുന്ന വാടക നിരക്ക് വിദേശ നിക്ഷേപകരെ അകറ്റുമെന്ന് വിമര്‍ശനം.നാഷണല്‍ കോംപറ്റീറ്റീവ്‌നെസ് കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്എനര്‍ജി നിരക്കുകള്‍ കുറയ്ക്കുകയും അയര്‍ലണ്ടില്‍ കുറഞ്ഞ ചെലവില്‍ വ്യവസായം തുടങ്ങുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും ചെയ്യണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരായ സിബിആര്‍ഇയെ ഉദ്ധരിച്ചാണ് വാടക നിരക്കിന്റെ കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഡബ്ലിനിലെ ഉയര്‍ന്ന ഓഫീസ് വാടക നിരക്ക് വിദേശ നിക്ഷേപകരെ അകറ്റുമെന്ന് സിബിആര്‍ഇ നേരത്തെ പറഞ്ഞിരുന്നു. ഈ വര്‍ഷം ഡബ്ലിനിലെ വ്യാപാര സ്ഥാപനങ്ങളുടെ വാടക നിരക്കില്‍ പതിനഞ്ച് ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്ന് സിബിആര്‍ഇ പ്രവചിക്കുന്നു. ഒരു ചതുരശ്ര അടിയുടെ വാടക നിരക്ക് 55 യൂറോയായി വര്‍ധിക്കുമെന്നാണ് സിബിആര്‍ഇയുടെ മുന്നറിയിപ്പ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മൂന്ന് വര്‍ഷത്തിനിടെ ഡബ്ലിനിലെ വാടക നിരക്ക് ഇരട്ടിയായി കൂടിയിട്ടുണ്ടെന്ന് സിബിആര്‍ഇ വ്യക്തമാക്കി. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതാണ് വാടക നിരക്ക്കുതിച്ചുയരാന്‍ കാരണം. ഇത് വിദേശ നിക്ഷേപകര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top