Sunday May 28, 2017
Latest Updates

അതിര്‍ത്തി അടയ്ക്കില്ല,കോമണ്‍ ട്രാവല്‍ ഏരിയ തുടരാന്‍ ചര്‍ച്ചകള്‍ ആരംഭിക്കും, ബ്രിട്ടനുമായി നല്ല അയല്‍ക്കാരായി തുടരും: കെന്നി

അതിര്‍ത്തി അടയ്ക്കില്ല,കോമണ്‍ ട്രാവല്‍ ഏരിയ തുടരാന്‍ ചര്‍ച്ചകള്‍ ആരംഭിക്കും, ബ്രിട്ടനുമായി നല്ല അയല്‍ക്കാരായി തുടരും: കെന്നി

ഡബ്ലിന്‍ :ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ തീരുമാനിച്ചെങ്കിലും ബ്രിട്ടിഷ്‌ഐറിഷ് അതിര്‍ത്തികള്‍ നിലവിലുള്ളതുപോലെ തുറന്നിടാനും, ആളുകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനും വേണ്ട നടപടികളെുക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. ബ്രിട്ടന്‍ യൂണിയന്‍ വിട്ടു പോകുന്നതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് അയര്‍ലണ്ടിന്റെ സാമ്പത്തിക, വ്യാപാര മേഖലകളെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള ബന്ധത്തെയും ബാധിക്കാതിരിക്കാന്‍ സര്‍ക്കാരിന് വ്യക്തമായി പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി നല്ല രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും, ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദം പുലര്‍ത്താനും കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. അയര്‍ലണ്ട് ശക്തമായി യൂറോപ്യന്‍ യൂണിയനില്‍ തുടരുകയും അതോതൊപ്പം തന്നെ ബ്രിട്ടനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യും.

Scroll To Top