Saturday December 03, 2016
Latest Updates

ഐറിഷ്-ബ്രിട്ടിഷ് കോമണ്‍ ട്രാവല്‍ ഏരിയയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ തടസ്സമാകരുതെന്ന് ഇറ്റലി

ഐറിഷ്-ബ്രിട്ടിഷ് കോമണ്‍ ട്രാവല്‍ ഏരിയയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ തടസ്സമാകരുതെന്ന് ഇറ്റലി

ഡബ്ലിന്‍:അയര്‍ലണ്ടിന്റെയും, ബ്രിട്ടിഷ് അധീനതയിലുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും ഇടയിലുള്ള കോമണ്‍ ട്രാവല്‍ ഏരിയയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ തടസ്സമാകരുതെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പോള ജെന്റിലോണി. ബ്രെക്സിറ്റ് സംഭവിച്ചെങ്കിലും യുകെയ്ക്കും അയര്‍ലണ്ടിനും ഇടയിലുള്ള കോമണ്‍ ട്രാവല്‍ ഏരിയ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐറിഷ് വിദേശകാര്യമന്ത്രി ചാര്‍ലി ഫല്‍നാഗനുമായുള്ള ചര്‍ച്ചയ്ക്ക് ഡബ്ലിനിലെത്തിയതായിരുന്നു ജെന്റിലോണി. ഇറ്റലിയുടെ പിന്തുണയ്ക്ക് ഫല്‍നാഗന്‍ നന്ദിയറിയിക്കുകയും ചെയ്തു.

യുകെ, ഇറ്റലിയുടെ അടുത്ത സുഹൃത്തായിത്തന്നെ തുടരുമെന്നും ജെന്റിലോണി പറഞ്ഞു. നാറ്റോ, ജി7, ജി20 കൂട്ടായ്മകളിലെല്ലാം യുകെയുമൊത്ത് പ്രവര്‍ത്തിക്കും. കോമണ്‍ ട്രാവല്‍ ഏരിയ എന്നത് യൂരോപ്യന്‍ യൂണിയനെ ആകെ ബാധിക്കുന്ന പ്രശ്നമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top