Sunday July 23, 2017
Latest Updates

അയര്‍ലണ്ടില്‍ ഈയാഴ്ച,വസന്തം വിരുന്നെത്തും

അയര്‍ലണ്ടില്‍  ഈയാഴ്ച,വസന്തം വിരുന്നെത്തും

ഡബ്ലിന്‍:കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം അയര്‍ലണ്ടില്‍ ഈയാഴ്ചയോടെ വസന്തകാലമെത്തും.രാജ്യത്ത് കാര്യമായ മഴ ഈയാഴ്ച ഉണ്ടാവില്ലങ്കിലും ഇന്ന് ചെറിയ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റുള്ള ദിവസങ്ങളില്‍ ആകാശം തെളിയും.

കാലികമായി സ്പ്രിംഗ് ആരംഭിച്ചിരുന്നെങ്കിലും മഴയും മഞ്ഞും കാറ്റുമെല്ലാം അയര്‍ലണ്ടില്‍ ഒരിടത്തും വസന്തത്തിന്റെ അനുഭവം നല്കിയിരുന്നില്ല.

ഒമ്പതു മുതല്‍ പതിമൂന്നു ഡിഗ്രി വരെ താപനിലയാണ് ബുധനാഴ്ച വരെയുള്ള കാലാവസ്ഥയില്‍ പ്രതീക്ഷിക്കുന്നത്. ചെറിയ കാറ്റിനും സാധ്യതയുള്ളതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Scroll To Top