Tuesday December 06, 2016
Latest Updates

തെളിഞ്ഞ ദിനങ്ങള്‍ക്ക് വിട; ഇനി അയര്‍ലണ്ടില്‍ കാലാവസ്ഥ മാറും

തെളിഞ്ഞ ദിനങ്ങള്‍ക്ക് വിട; ഇനി അയര്‍ലണ്ടില്‍ കാലാവസ്ഥ മാറും

ഡബ്ലിന്‍:സുഖകരമായ ഇളം ചൂടിന് വിട പറയാന്‍ നേരമായി. ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താമെങ്കിലും ചൊവ്വാഴ്ചയോടെ മാനം കറുക്കും. മഴ കാര്യമായി ഉണ്ടാകില്ലെങ്കിലും തെളിഞ്ഞ കാലാവസ്ഥ മാറുമെന്നും കേന്ദ്രം അറിയിക്കുന്നു.

ചൊവ്വാഴ്ചയോടെ താപനില കുറയുമെങ്കിലും അതിശൈത്യം അനുഭവപ്പെടില്ല.14 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും അന്തരീക്ഷ താപനില. പക്ഷേ വാരാന്ത്യത്തോടെ അന്തരീക്ഷം ചുട്ടുപഴുക്കും.

ബുധനാഴ്ച വടക്ക്പടിഞ്ഞാറന്‍ കാറ്റും വ്യാഴാഴ്ച കിഴക്കുപടിഞ്ഞാറന്‍ കാറ്റും രാജ്യത്ത് ശീതളിമയൊരുക്കും. വ്യാഴാഴ്ച 13 മുതല്‍ 20 ഡഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം. മഴച്ചാറ്റലും പ്രതീക്ഷിക്കാം. അടുത്തയാഴ്ചയും കാലാവസ്ഥ ഇതേപോലെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top